പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൻ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ശ്രീനിവാസനെ കടയിൽ കയറി വെട്ടിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ ശ്രീനിവാസനെ വെട്ടിയ മൂന്നംഗ സംഘത്തിൽ രണ്ട് പേരും പിടിയിലായി. മറ്റുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ നാല് പേർ മാത്രമാണ് അറസ്റ്റിലായത്. കൃത്യത്തിനായി ഇവർ ഉപയോഗിച്ചിരുന്ന വാഹനവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ള രണ്ട് പേർ ജില്ലയിൽ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഏപ്രിൽ 16-ാം തീയതി ഉച്ചയ്‌ക്കാണ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. വാളുകളുമായി എത്തിയ സംഘം കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മരണത്തിലുള്ള രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സുബൈറിന്റെ പോസ്റ്റുമോർട്ടത്തിന് പിന്നാലെ ആശുപത്രിയിൽ നിന്നാണ് സംഘം എത്തി ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്.
















Comments