ജയ്പൂർ : ജോധ്പൂരിൽ ഈദ് ദിനത്തിൽ ഇസ്ലാമിസ്റ്റുകൾ അക്രമിച്ചത് സാധാരണക്കാരെ . നിരവധി ഹിന്ദു കുടുംബങ്ങൾ അക്രമികളുടെ പിടിയിലായി. അക്രമത്തിനിടെ ഉണ്ടായ വേദനാജനകമായ അപകടങ്ങളുടെ കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അക്രമാസക്തരായ ജനക്കൂട്ടം കുട്ടികളെപ്പോലും വെറുതെവിട്ടില്ലെന്നും ക്രൂരമായി ആക്രമിച്ചെന്നും പ്രദേശവാസികൾ പറയുന്നു.
ഏഴു വയസുകാരിയെ പോലും ക്രൂരമായി തല്ലിച്ചതച്ച് മൃതപ്രാണനാക്കിയാണ് ഉപേക്ഷിച്ചത് . മർദ്ദനമേറ്റവരിൽ ഒരാൾ ഘണ്ടാഘറിനടുത്തുള്ള ഗഞ്ച ബസാർ സ്വദേശിയായ ദീപകാണ് . മുത്തച്ഛന് മരുന്ന് വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. എന്നാൽ അക്രമം കണ്ടതോടെ വീട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് കരുതി. ബൈക്ക് വീട്ടിലേക്ക് തിരിച്ചെങ്കിലും ആൾക്കൂട്ടത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
ദീപകിനെ കണ്ട അക്രമികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അക്രമികളിൽ ഒരാൾ ദീപക്കിനെ മുതുകിൽ കുത്തിപ്പരിക്കേൽപ്പിച്ചു. . പിന്നീട് തിരക്കിയെത്തിയ വീട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത് , ശസ്ത്രക്രിയ നടത്തിയാണ് മുതുകിൽ തറച്ച കത്തി പുറത്തെടുത്തത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.
7 വയസ്സുള്ള ഒരു പെൺകുട്ടിയും ഈ അക്രമാസക്തമായ ജനക്കൂട്ടത്തിന് ഇരയായി. ഏഴുവയസ്സുകാരി ഹോന്ന സിങ്‌വിയ്‌ക്കാണ് മർദ്ദനമേറ്റത് . പിതാവ് പവൻ സിംഗ്‌വിക്ക് പലചരക്ക് കടയുണ്ട് . പകൽ 11 മണിയോടടുത്ത്, ആഹാരം കഴിക്കാൻ അച്ഛനെ വിളിക്കാൻ പോയതാണ് ഹോന്ന .
ഇതിനിടയിൽ അക്രമികൾ വടിവച്ച് ഹോന്നയെ തല്ലിച്ചതയ്‌ക്കുകയായിരുന്നു . മറ്റൊരു കടയുടമ അജയ് പുരോഹിത് കുട്ടിയെ രക്ഷപെടുത്താൻ എത്തിയെങ്കിലും ജനക്കൂട്ടം ഇരുവരെയും ക്രൂരമായി മർദ്ദിച്ചു. പോലീസ് വടികൊണ്ട് അക്രമികൾ പോലീസിനെ മർദിക്കുന്ന മറ്റൊരു ചിത്രം കൂടി പുറത്തുവന്നിട്ടുണ്ട്.
പുലർച്ചെ 5 മണിക്ക്, ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 18 മുകുൾ ബൊഹ്‌റ എന്ന 18 കാരന്റെ കാൽ അക്രമികൾ തല്ലിയൊടിച്ചു. ഇപ്പോൾ മഹാത്മാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് മുകുൾ .
എഞ്ചിനീയറായ അമിത് ആദിനാഥ് നഗർ പാൽ റോഡിലെ താമസക്കാരനാണ്. ചൊവ്വാഴ്ച ജോലിക്ക് പോകാനിറങ്ങിയ അമിത് പ്രാവ് ചൗക്കിന് സമീപത്ത് കൂടി പോകുമ്പോൾ അക്രമികൾ തടഞ്ഞ് നിർത്തി ബൈക്കിന് തീയിടുകയായിരുന്നു .അപകടത്തിൽ അമിതിന്റെ കാലുകൾക്കും കൈകൾക്കും വയറിനും പൊള്ളലേറ്റു. മഹാത്മാഗാന്ധി ആശുപത്രിയിലും ചികിത്സയിലാണ് അമിത് .
Comments