മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേയ്‌ക്ക് കുതിച്ച് ലിവർപൂൾ. വിയ്യാറയലിനെ ശക്തമായ പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിർണ്ണായക മത്സരത്തിൽ ലിവർപൂൾ പരാജയപ്പെടുത്തിയത്. സാദിയോ മാനെയാണ് വിജയഗോൾ നേടിയത്. ഗോൾ നേട്ടത്തോടെ യൂറോപ്യൻ ലീഗിൽ ഏറ്റവും അധികം ഗോൾ നേടുന്ന ആഫ്രിക്കൻ താരമെന്ന നേട്ടം സാദിയോ മാനേ സ്വന്തമാക്കി.
കളിയുടെ ആദ്യപകുതിയിൽ ശക്തമായ ആക്രമണം നടത്തിയ വിയ്യാറയൽ 2-0ന് മുന്നിലെത്തി. മൂന്നാം മിനിറ്റിൽ ദിയ വിയ്യാറയലിന് ആദ്യ ഗോൾ സമ്മാനിച്ചു. 41-ാം മിനിറ്റിൽ കൂപേ രണ്ടാം ഗോളും നേടി. ആദ്യ പകുതിയിൽ നേടിയ ലീഡ് എതിരാളികൾ മറികടക്കാതെ പ്രതിരോധിക്കാനും സ്പാനിഷ് ക്ലബ്ബിന് സാധിച്ചു.
രണ്ടാം പകുതിയുടെ 2-ാം മിനിറ്റിൽ ഫാബിയോ മുഹമ്മദ് സലയുടെ പാസ് സ്വീകരിച്ച് നേടിയ ഗോൾ ലീഡ് 1-2 ആക്കി കുറച്ചു. അലക്‌സാണ്ടറുടെ പാസിൽ എതിരാളിയുടെ വലകുലുക്കി ദിയാസ് 2-2ന്റെ നിർണ്ണായക സമനിലയും നേടി. കളിയുടെ 74-ാം മിനിറ്റിലാണ് ലിവർപൂളിന് ജയം സമ്മാനിച്ച ഗോൾ പിറന്നത്.
Comments