ചൈനയിലെ ജനങ്ങൾ കൊറോണ വൈറസിനെക്കാളും ഇന്ന് ഏറ്റവും കൂടുതൽ പേടിക്കുന്നത് ലോക്ഡൗണിനെയാണ്. ചൈനയിൽ കർശനമായി നടപ്പാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും തന്നെയാണ് ഇതിന് കാരണം. ഇത് തെളിയിക്കുന്ന ധാരാളം വീഡിയോകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ജനങ്ങൾക്ക് പുറത്ത് പോകുന്നതിനും ഭക്ഷണം വാങ്ങുന്നതിനുമെല്ലാം കടുത്ത നിയന്ത്രണങ്ങളാണ് ഷാങ്ഹായ് മേഖലയിലും മറ്റും ഉള്ളത്.
ഒരു സ്ത്രീയ്‌ക്ക് അധികൃതർ കൊറോണ പരിശോധന നടത്തുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നിലത്ത് കിടക്കുന്ന സ്ത്രീയ്‌ക്ക് മുകളിൽ കയറിയിരുന്ന് യുവാവ് വളരെയധികം വളരെ ബലം പിടിച്ച് മുഖം തിരിക്കുന്നത് വീഡിയോയിൽ കാണാം. ടെസ്റ്റിംഗ് സെന്ററിൽ നിന്ന് പരിശോധന നടത്താനായി എത്തിയ ആളും ഇവർക്ക് തൊട്ടരികിലായി തന്നെ നിൽക്കുന്നുണ്ട്. യുവതി അലറിവിളിച്ച് പരമാവധി പ്രതിരോധിക്കുന്നുണ്ട്. എന്നാൽ യുവാവ് ഇവരുടെ കൈകൾ ബലമായി പിടിച്ച് വച്ച് വായ തുറപ്പിക്കാൻ ശ്രമിക്കുന്നു.
这个强行检测姿势应该让全世界看一看🤬😡 pic.twitter.com/PUwnfCXF4t
— 浩哥i✝️i🇺🇸iA2 (@S7i5FV0JOz6sV3A) April 27, 2022
ബലം പിടിച്ച് തുറന്നതിന് ശേഷമാണ് പരിശോധനാ സാമ്പിൾ ശേഖരിക്കുന്നത്. നിർബന്ധിത കൊറോണ പരിശോധനയുടെ ഭാഗമായിട്ടാണ് യുവതിയെ കിടത്തി പിടിച്ച് സ്രവസാമ്പിൾ ശേഖരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏറെ ഭയപ്പെടുത്തുന്ന വീഡിയോ ആണിതെന്ന് ആളുകൾ പറയുന്നു. ഇതിന് സമാനമായ വീഡിയോകൾ നേരത്തെയും ചൈനയിൽ നിന്ന് പുറത്ത് വന്നിട്ടുണ്ട്.
Chinese government forcing grandma take a mandatory Covid test pic.twitter.com/tD1aZCdj6v
— Songpinganq (@songpinganq) March 19, 2022
Comments