ഹൈദരാബാദിൽ മുസ്ലിം യുവതിയെ വിവാഹം ചെയ്തതിന് ദുരഭിമാന കൊലയ്‌ക്ക് ഇരയായ യുവാവിന്റെ അമ്മ നീതി തേടി പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. സരൂർനഗർ പ്രദേശത്ത് മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ബില്ലപുരം നാഗരാജു എന്ന ഹിന്ദു യുവാവാണ് കൊല്ലപ്പെട്ടത്.
ദാരുണമായ കൊലപാതകത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെ നാഗരാജുവിന്റെ അമ്മ പൊട്ടിത്തെറിക്കുകയും തന്റെ മകനെ കൊലപ്പെടുത്തിയതിനാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെ കുടുംബമാണെന്നും നാഗരാജുവിന്റെ അമ്മ പറഞ്ഞു.
‘എന്റെ മകനെ കൊന്നത് ആരാണെന്ന് ഞാൻ എത്ര തവണ പറയണം? എന്റെ മകനെ കൊന്നവനെ എന്റെ അടുക്കൽ കൊണ്ടുവരൂ. ഞാൻ നിങ്ങളോട് കൂടുതലൊന്നും പറയുന്നില്ല. എനിക്ക് എന്റെ മകനെ തിരികെ വേണം,’ കരഞ്ഞുകൊണ്ട് മരിച്ച നാഗരാജുവിന്റെ അമ്മ പറഞ്ഞു. ഹൈദരാബാദ് ദുരഭിമാനക്കൊലയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
സരൂർനഗറിൽ നാഗരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയതെങ്ങനെയെന്ന് വീഡിയോ വ്യക്തമാക്കുന്നു. തിരക്കേറിയ റോഡിലെ ഫുട്പാത്തിൽ വെച്ച് യുവാവിനെ ഭാര്യയുടെ സഹോദരന്മാരെന്ന് പറയപ്പെടുന്ന രണ്ട് പേർ ചേർന്ന് ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ച് ആക്രമിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
















Comments