അഹമ്മദാബാദ് : ഗുജറാത്തിൽ മുത്തലാഖ് ചൊല്ലിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായാണ് പ്രതിക്ക് ശിക്ഷ വിധിക്കുന്നത്. ഹെബാത്പൂർ സ്വദേശിയായ സർഫറാസ് ഖാൻ ബിഹാരിക്കാണ് ബനസ്‌കന്തയിലെ പാലൻപൂർ കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ഇത് കൂടാതെ 5000 രൂപ പിഴയും അടയ്‌ക്കണം. ജുനീനഗരി സ്വദേശിനിയായ ഷെഹനാസ്ബാനുവിന്റെ പരാതിയിലാണ് നടപടി.
ദന്തിവാഡയിൽ എൻജിനീയറാണ് സർഫറാസ്. ഇരുവരും വിവാഹിതരായി ഒരു കുട്ടിയുമുണ്ട്. ഇതിനിടെ സർഫറാസ്, ഓഫീസിലുള്ള ഒരു ഹിന്ദു പെൺകുട്ടിയുമായി പ്രണയത്തിലായി, ഇരുവരും ഒളിച്ചോടി പോയി. ഇയാളുടെ കുടുംബക്കാർ ഈ ബന്ധത്തിൽ നിന്ന് ഇയാളെ പിന്തിരിപ്പിച്ച് തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും, ഹിന്ദു യുവതിയിൽ ഇയാൾക്ക് കുഞ്ഞ് ജനിച്ചു. ഇതിന് പിന്നാലെയാണ് ഷെഹനാസ്ബാനുവിനെ ഇയാൾ തലാഖ് ചൊല്ലി വീട്ടിൽ നിന്നും പുറത്താക്കിയത്.
തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. പാലൻപൂർ കോടതിയാണ് സർഫറാസിന് ശിക്ഷ വിധിച്ചത്. 2019 ൽ മുത്തലാഖ് നിയമം പാസായെങ്കിലും ഈ നിയമത്തിന് കീഴിൽ ആദ്യമായാണ് ഒരാൾ ശിക്ഷിക്കപ്പെടുന്നത്.
സർഫറാസിനെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ മോദി സർക്കാരിന് നന്ദി അറിയിച്ചുകൊണ്ട് യുവതിയും രംഗത്തെത്തി. മുത്തലാഖ് നിയമം പാസാക്കിയത് കാരണം എത്രയോ മുസ്ലീം സ്ത്രീകളുടെ ജീവിതം രക്ഷപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു.
Comments