പാലക്കാട് : സൈലന്റ് വാലി വനത്തിനുള്ള കാണാതായ വനംവകുപ്പ് വാച്ചർ രാജനെ ഇതുവരെ കണ്ടെത്താനായില്ല. തിരച്ചിൽ നാളെയും തുടരുമെന്ന് സൈലന്റ് വാലി ഡിഎഫ്ഒ അറിയിച്ചു. ഇന്ന് 120 പേർ തിരച്ചിൽ നടത്തിയത്. തണ്ടർബോൾട്ട് സംഘത്തിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
തിങ്കളാഴ്ച രാത്രിയാണ് വാച്ച് ടവറിലെ ജോലിക്കിടെ രാജനെ കാണാതാകുന്നത്. ടവറിന്റെ അടുത്ത് രാജന്റേത് എന്ന് കരുതുന്ന വസ്ത്രവും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയോടെ വനംവകുപ്പും തെരച്ചിൽ ശക്തമാക്കി. ഉൾവനത്തിലെ പരിശോധനയിൽ നാട്ടുകാരും രാജന്റെ ബന്ധുക്കളും ഉണ്ടായിരുന്നു. തണ്ടർബോൾട്ട് സംഘവും ഇവർക്കൊപ്പം ചേർന്നു. അഗളി ഡിവൈഎസ്പിയുടെ കീഴിലുള്ള നൂറ്റി അൻപത് സേനാംഗങ്ങളാണ് വിവിധയിടങ്ങളിൽ തിരയുന്നത്.
മൊബൈൽ സിഗ്നൽ തീരെ ലഭിക്കാത്ത മേഖലയായതിനാൽ പരിശോധന നടത്തുന്നവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല. പത്തിലധികം വർഷമായി സൈലന്റ് വാലി മേഖലയിൽ സുരക്ഷാ ജോലിയിലുള്ള ജീവനക്കാരനാണ് രാജൻ.വിനോദ സഞ്ചാരികളുടെ ഗൈഡായും പ്രവർത്തിച്ചിട്ടുണ്ട്.
















Comments