ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിലിൽ പതിവു യോഗത്തിൽ ഡച്ച് പ്രതിനിധിയ്‌ക്ക് ചുട്ടമറുപടിയുമായി ടി.എസ്.തിരുമൂർത്തി. യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിൽ ഇന്ത്യ റഷ്യക്ക് അനുകൂലമെന്ന പരാമർശമാണ് ഡച്ച് പ്രതിനിധി നടത്തിയത്. ഡച്ചിന്റെ യു.കെയിലേയും വടക്കൻ അയർലന്റിലേയും ചുമതല വഹിക്കുന്ന കാരേൽ വാൻ ഓസ്റ്ററോമാണ് ഇന്ത്യയെ വിമർശിച്ചത്.
Karel van Oosterom on Twitter: “@ambtstirumurti @MEAIndia @AmbVMKwatra @DrSJaishankar @M_Lekhi @MOS_MEA @RanjanRajkuma11 @SanjayVermalFS You should not have abstained in the GA. Respect the UN Charter.” / Twitter
ഇന്ത്യ യുക്രെയ്ൻ വിഷയത്തിൽ ലോകശക്തികൾക്കൊപ്പം നിൽക്കണമായിരുന്നു. ഐക്യ രാഷ്‌ട്രസഭയുടെ വിശാലമായ താൽപ്പര്യത്തെ മാനിക്കണമെന്നായിരുന്നു കാരേൽ അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യയെ താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കേണ്ടെന്നും എന്ത് ചെയ്യണമെന്ന് പഠിപ്പിക്കേണ്ടെന്നുമാണ് തിരുമൂർത്തി തിരിച്ചടിച്ചത്. ഇന്നത്തെ ആഗോളപ്രശ്‌നങ്ങളിൽ എന്ത് നിലപാട് എടുക്കണമെന്നതിൽ തങ്ങൾക്ക് വ്യക്തമായ നിലപാടുണ്ടെന്നും തിരുമൂർത്തി പറഞ്ഞു.
ഇന്ത്യയുടെ ഔദ്യോഗിക നിലപാടുകൾ ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിലിൽ തിരുമൂർത്തി അവതരിപ്പിച്ചതിന് പിന്നാലെയാണ് ഡച്ച് പ്രതിനിധി ഇന്ത്യയെ വിമർശിച്ചത്. ഇരുവരും ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.
ഇന്ത്യയുടെ നിലപാട് തുടക്കം മുതൽ വ്യക്തവും സ്പഷ്ടവുമാണ്. അതിനെതിരെ പരാമർശം നടത്തുമ്പോൾ വസ്തുതകളെ മുൻ നിർത്തിയായിരിക്കണം മറുപടി പറയേണ്ടത്. അതിന് പകരം യാതൊരു അടിസ്ഥാനവുമില്ലാത്ത മറുപടി ഒരു രാജ്യത്തിന് ചേർന്നതല്ലെന്നും തിരുമൂർത്തി പറഞ്ഞു. ഇതിന് സമാനമായ ഉത്തരം കഴിഞ്ഞ മാസം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ റയ്‌സീനാ സംവാദത്തിൽ വിദേശപ്രതിനിധികൾക്ക് നൽകിയിരുന്നു.
















Comments