ചെന്നൈ : ഇഫ്താർ വിരുന്നിൽ പങ്കെടുക്കവേ ബിരിയാണിക്കൊപ്പം ലക്ഷക്കണക്കിന് രൂപ വില വരുന്ന ആഭരണങ്ങളും വിഴുങ്ങി യുവാവ്. ചെന്നൈയിലാണ് സംഭവം. ഇയാളുടെ കാമുകിയുടെ സുഹൃത്തിന്റെ വീട്ടിൽ നടന്ന സൽക്കാര ചടങ്ങിനിടെയാണ് യുവാവ് 1.45 ലക്ഷത്തിന്റെ ആഭരണങ്ങൾ കൂടി വിഴുങ്ങിയത്. പരാതി നൽകിയതിനെ തുടർന്ന് പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് പ്രതിയെ കണ്ടെത്തിയത്.
ഇഫ്താർ വിരുന്ന് അവസാനിച്ച് അതിഥികൾ പോയ ശേഷമാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഒരു ഡയമണ്ട് നെക്ലേസും ഒരു സ്വർണ ചെയിനും ഒരു ഡയമണ്ട് പെൻഡന്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. എല്ലാവരോടും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് സുഹൃത്തിന്റെ കാമുകൻ ആഭരണങ്ങൾ മോഷ്ടിച്ചെന്ന സംശയം തോന്നിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് നടത്തിയ സ്‌കാനിംഗിലൂടെ ഇയാളുടെ വയറ്റിൽ ആഭരണങ്ങളുള്ളതായി പോലീസ് ഉറപ്പാക്കി. മോഷണം നടത്തുമ്പോൾ യുവാവ് മദ്യപിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഡോക്ടർമാരുടെ സഹായത്തോടെ എനിമ നൽകി ഇയാളുടെ വയറ്റിൽ നിന്ന് ആഭരണങ്ങൾ പുറത്തെടുത്തു.
















Comments