ആലുവ : ആലുവ മുനിസിപ്പൽ ലൈബ്രറി വാർഷികം കോൺഗ്രസ് പാർട്ടി പരിപാടി ആക്കിയതിൽ പ്രതിഷേധവുമായി ബിജെപി. ലൈബ്രറി സ്ഥിതി ചെയ്യുന്ന വാർഡിലെ കൗൺസിലേറെയും ആലുവയിലെ തന്നെ പ്രമുഖരായ കലാ സാംസ്‌ക്കാരിക പ്രവർത്തകരെയും ഒഴിവാക്കിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനെതിരെ ബിജെപി കൗൺസിലർമാർ വേദിയിൽകയറി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു.
ആലുവ നഗരസഭ ശതാബ്ദി ആഘോഷത്തിന്റെ മറവിലാണ് കൗൺസിലിനെ നോക്കുകുത്തിയാക്കി പാർട്ടി പരിപാടിയാക്കി മാറ്റിയത്. നഗരസഭയുടെ ചിലവിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിക്കായി കോൺഗ്രസ് നേതാക്കളെ മാത്രമാണ് ക്ഷണിച്ചതും. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി കൗൺസിലർമാർ വേദിയിൽകയറി പ്ലക്കാർഡ് ഉയർത്തിയത്. കൗൺസിലറുമാരായ ശ്രീകാന്ത് എൻ, പ്രീത പി.എസ്, ശ്രീലത രാധാകൃഷ്ണൻ ,ഇന്ദിര ദേവി കെ പി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
















Comments