തിരുവനന്തപുരം ; വീട്ടിൽ പാമ്പിൻ മുട്ട വിരിഞ്ഞുണ്ടായത് 50 പാമ്പിൻ കുഞ്ഞുങ്ങൾ. വനംവകുപ്പിന്റെ ലൈസൻസ് ഉള്ള പാമ്പു പിടുത്തക്കാരനായ അജേഷ് ലാലുവിന്റെ വീട്ടിലാണ് മുർഖൻ കുഞ്ഞുങ്ങൾ ഉണ്ടായത്. ഒരാഴ്ച മുൻപ് ഇവിടെ നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. ഇതിന്റെ അരികിൽ നിന്ന് കിട്ടിയ മുട്ടകളാണ് വിരിഞ്ഞത്. കുഞ്ഞുങ്ങളെ ഉടൻ വനംവകുപ്പിന് കൈമാറും.
എന്നാൽ അജേഷിന്റെ വീട്ടിൽ ഇത് ആദ്യത്തെ സംഭവമല്ല. പാമ്പിനെ പിടികൂടുന്നതിൽ വിദഗ്ധനായ അജേഷ്, പാമ്പിനെ പിടിക്കുമ്പോൾ ലഭിക്കുന്ന മുട്ടകൾ ഉപേക്ഷിച്ച് പോകാറില്ല. ഇതിനെ വീട്ടിൽ എത്തിച്ച് വിരിയിക്കുകയാണ് പതിവ്. മുട്ട വിരിഞ്ഞുകഴിഞ്ഞാൽ എല്ലാ കുഞ്ഞുങ്ങളെയും സുരക്ഷിതമായി വനംവകുപ്പിന് കൈമാറും.
വനംവകുപ്പ് നൽകിയിട്ടുളള പ്രത്യേക പ്ലാസ്റ്റിക് ഷീറ്റുകളും ചാക്കുകളും ഉപയോഗിച്ചാണ് പാമ്പിൻ മുട്ടകൾ സൂക്ഷിക്കുന്നത്. ശനിയാഴ്ച രാവിലെ തുറന്ന് നോക്കിയപ്പോഴാണ് പാമ്പിൻ കുഞ്ഞുങ്ങൾ വിരിഞ്ഞത് കണ്ടത്. നിരവധി പാമ്പുകളെ അജേഷ് പിടികൂടിയിട്ടുണ്ടെങ്കിൽ 50 പാമ്പിൻ കുഞ്ഞുങ്ങളെ ഒന്നിച്ച് കാണുന്നത് ഇത് ആദ്യമായിട്ടാണ്.
Comments