ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരില്ല; മതത്തെ അനുസരിക്കുന്നത് വർഗീയതയല്ലെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

Published by
Janam Web Desk

ആലപ്പുഴ: ലവ് ജിഹാദ് വിഷയം ചർച്ചയാകുന്നതിനിടെ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് പ്രതികരിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഇസ്ലാമിലേക്ക് ഒരാളെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ആലപ്പുഴയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാം വളർന്നത് സദ്‌സ്വഭാവത്തിലൂടെയാണെന്നും ലോകത്തെവിടെയും ആരെയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നില്ലൈന്നും കാന്തപുരം പ്രതികരിച്ചു. നിർബന്ധിച്ച് ആരെയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരുന്നില്ല. ഇന്ത്യയിലോ പുറത്തോ അങ്ങനെ നടക്കുന്നില്ല. ഒരു വർഗത്തിന്റെ ആശയം മറ്റൊരു വർഗത്തിൽ അടിച്ചേൽപ്പിക്കുന്നതാണ് വർഗീയതയെന്നും മതം പറയുന്നതിനനുസരിച്ച് ജീവിക്കുന്നത് വർഗീയതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാം വർഗീയത പ്രചരിപ്പിക്കുന്നില്ലെന്നും ഖുറാൻ ആരെയും കൊല്ലാൻ പഠിപ്പിക്കുന്നില്ലെന്നും നേരത്തെ കോഴിക്കോട് നടന്ന ചടങ്ങിൽ കാന്തപുരം പറഞ്ഞിരുന്നു. ഖുറാനെതിരെ പ്രചരണം നടത്തുന്നവരോട് സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ശത്രുക്കളോട് പ്രതികാരം ചെയ്യുന്നവരും ആക്രമിക്കുന്നവരും ഇസ്ലാമിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Share
Leave a Comment