മോസ്‌കോ: രണ്ടാം ലോകമഹായുദ്ധത്തിൽ നേടിയ വിജയം ആഘോഷിക്കാനൊരുങ്ങി റഷ്യ. ഇതിനിടെ യുക്രെയിനിൽ ആക്രമണം ശക്തമാക്കിയ റഷ്യ നീങ്ങുന്നത് മൂന്നാം ലോകമഹായുദ്ധത്തിലേക്കാണെന്ന ആശങ്കയാണ് അമേരിക്കയും യൂറോപ്പും ഒരുപോലെ പങ്കുവയ്‌ക്കുന്നത്.
കൊറോണ വ്യാപനം തുടങ്ങിയ ശേഷം വേണ്ടരീതിയിൽ വിജയ ദിവസം ആഘോഷിക്കാൻ റഷ്യക്ക് സാധിച്ചിരുന്നില്ല. മുൻ വർഷങ്ങളിലെ എല്ലാ ക്ഷീണവും തീർക്കുമെന്നാണ് മോസ്‌കോ വൃത്തങ്ങൾ അറിയിക്കുന്നത്. ക്രെംലിൻ സ്‌ക്വയറിൽ നടക്കുന്ന വിശാലമായ സൈനിക പരേഡിൽ അത്യാധുനിക ആയുധങ്ങളുടെ പ്രദർശനവും വ്യോമാഭ്യാസവും നടക്കുമെന്നും നേരിട്ട് പുടിൻ വിക്ടറി മാർച്ചിനെ അഭിസംബോധന ചെയ്യുമെന്നുമാണ് സൂചന.
യുക്രെയ്‌ന് മേൽ ആക്രമണം കനപ്പിച്ചിരിക്കുന്ന റഷ്യയുടെ ആത്യന്തിക ലക്ഷ്യം എന്താണെന്ന് പുടിൻ വിശദീകരിക്കുമെന്നാണ് സൂചന.
















Comments