ആലപ്പുഴ:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃക്കാക്കരയിൽ ക്രൈസ്തവ സഭയാണ് താരമെന്നും അദ്ദേഹം പറഞ്ഞു. സഭ തിളങ്ങി നിൽക്കുകയാണ്, സ്ഥാനാർഥികൾ ആരും താരമല്ല സഭയാണ് താരം.കുറച്ച് ദിവസം കഴിയുമ്പോൾ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ താരം ആക്കിയേക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആർക്കാണ് എസ്എൻഡിപിയുടെ പിന്തുണയെന്ന കാര്യം പുറത്ത് പറയേണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ലവ് ജിഹാദ് ഉണ്ട്. കുടുംബത്തോടെ മതപരിവർത്തനം നടക്കുന്നു. ആയിരക്കണക്കിന് മതപരിവർത്തനം ഇന്ന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നു. ചില സംസ്ഥാനങ്ങളിലെല്ലാം മതപരിവർത്തനം നടത്തി ഒറ്റ മതം ആക്കിയ സംസ്ഥാനങ്ങളും നമ്മുടെ രാജ്യത്തുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും അത് തൃക്കാക്കരയിൽ പ്രതിഫലിക്കുമെന്നും ബിജെപി സ്ഥാനാർത്ഥിഎ.എൻ രാധാകൃഷ്ണൻ പറഞ്ഞു. ട്വിന്റി 20 യും ആപ്പും മത്സരിക്കാത്തത് ബിജെപിയ്‌ക്ക് ഗുണം ചെയ്യുമെന്നും ബിജെപിയ്‌ക്ക് തൃക്കാക്കരയിൽ നൂറ് ശതമാനം വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
















Comments