പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്തി. പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. ഭാരതപ്പുഴയോരത്ത് പുൽകാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്. വാഹനത്തിൽ നിന്ന് രക്തക്കറയും കണ്ടെത്തി.
കേസിലെ മുഖ്യപ്രതികളിൽ ഒരാളായ പ്രതി ഫിറോസുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ബൈക്ക് കണ്ടെത്തിയത്. ഫിറോസായിരുന്നു ബൈക്ക് ഓടിച്ചത്. അതേസമയം ഒളിവിലുള്ള പ്രതികൾക്കായി വ്യാപക തിരച്ചിൽ നടക്കുകയാണ്. സേലം, പൊള്ളാച്ചി, കോയമ്പത്തൂർ, മധുര തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസിൽ ഇതുവരെ 21 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രീനിവാസനെ വെട്ടിയ ശംഖുവാരത്തോട് അബ്ദുൾ റഹ്മാൻ എന്ന അദ്രു (20), ഒലവക്കോട് കാവിൽപ്പാട് ഫിറോസ് (33) എന്നിവരെ ഇന്നലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ബിഒസി റോഡ് പള്ളിത്തെരുവിലും കാവിൽപാടും എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവർ സഞ്ചരിച്ച വാഹനങ്ങളിൽ ചിലത് നേരത്തെ കണ്ടെത്തിയിരുന്നു.
















Comments