കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു . പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്‌ച്ച. തനിക്ക് ഏറെ വ്യക്തി ബന്ധം ഉള്ള ആളാണ് സുകുമാരൻ നായർ എന്നും ഹൃദ്യവും സന്തോഷകരവുമായ സന്ദർശനം ആയിരുന്നു എന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ എന്നിവർ അദ്ദേഹത്തിനു ഒപ്പം ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് എൻഡിഎ സ്ഥാനാർത്ഥിയായി എഎൻ രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി ചർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ ചർച്ചയായ പേരായിരുന്നു രാധാകൃഷ്ണന്റേത്. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്.
വർഷങ്ങളായി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന മുതിർന്ന നേതാവാണ് എഎൻ രാധാകൃഷ്ണൻ. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കായി മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. മണ്ഡലത്തിൽ വ്യക്തിപരമായ സ്വാധീനവും ദൗത്യം അദേഹത്തെ തന്നെ ഏൽപ്പിക്കാൻ കാരണമായി. കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസിനേയും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനേയുമാണ് എ.എൻ രാധാകൃഷ്ണൻ നേരിടുന്നത്.
















Comments