തിരുവനന്തപുരം: കെ റെയിൽ പ്രചരണത്തിന് വീണ്ടും കൈപുസ്തകമിറക്കാൻ സർക്കാർ തീരുമാനം.സംസ്ഥാനത്ത് അതിരടയാള കല്ലിടൽ താൽക്കാലികമായി നിർത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കെ റെയിലിനോട് അടുപ്പിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം.
ഇത് മുന്നിൽ കണ്ടാണ് രണ്ടാമതും കൈപുസ്തകം പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം കൈപുസ്തകങ്ങളാണ് സർക്കാർ അച്ചടിച്ച് ഇറക്കുന്നത്.ഇതിനായി ഏഴലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. നേരത്തെ നാലരക്കോടി ചെലവിൽ 50 ലക്ഷം കൈപുസ്തകം അച്ചടിച്ച് ഇറക്കിയിരുന്നു.
പൗര പ്രമുഖരുമായുള്ള ചർച്ചയ്‌ക്കും പൊതു യോഗങ്ങൾക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയാറെടുക്കുന്നത്. ഇതിനായി സർക്കാർ നേരത്തെ ടെണ്ടർ വിളിക്കുകയും ചെയ്തിരുന്നു. ബോധവത്കരണത്തിന് ആയി ലഘുലേഖകളും തയാറാക്കുമെന്നാണ് വിവരം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിൽവർലൈൻ എൽഡിഎഫിനറെ മുഖ്യവിഷയമാണെങ്കിലും പ്രതിഷേധം ഭയന്ന് സംസ്ഥാനത്താകെ കല്ലിടലിന് അവധി നൽകിയിരിക്കുകയാണ് സർക്കാർ.
Comments