എല്ലാം കൊണ്ടും മടുത്തു,പ്രകൃതിയോടിണങ്ങി ജീവിക്കണം; ഗുഹ വീടാക്കിയ ഒരു അഭിഭാഷകൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

എല്ലാം കൊണ്ടും മടുത്തു,പ്രകൃതിയോടിണങ്ങി ജീവിക്കണം; ഗുഹ വീടാക്കിയ ഒരു അഭിഭാഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 02:00 pm IST
FacebookTwitterWhatsAppTelegram

വീട്…ഏതൊരു മനുഷ്യന്റേയും ഏറ്റവും വലിയ സ്വപ്‌നമാണ് സ്വന്തമായി ഒരു വീട് എന്നത്. ആ ആഗ്രഹ സഫലീകരണത്തിനായി രാവും പകലും അവൻ കഠിനമായി അധ്വാനിക്കുന്നു. കടം വാങ്ങിയിട്ടെങ്കിലും അങ്ങനെ ഇഷ്ടപ്പെട്ട രീതിയിലുള്ള വീട് നിർമ്മിക്കുകയോ വാങ്ങുകയോ ചെയ്യുന്നു. കൂട്ടുകുടുംബത്തിൽ നിന്ന് മാറി ന്യൂക്ലിയർ ഫാമിലികളായതോടെ സ്വന്തമായി ഒരു വീട് എന്നത് അത്യാവശ്യ ഘടകമായി മാറി.

എന്നാൽ ഈ കോൺക്രീറ്റ് വീടുകൾ എല്ലാം ഉണ്ടാലുന്നതിന് മുൻപ് മനുഷ്യൻ എങ്ങനെയാണ് ജീവിച്ചിരുന്നത്. ഓടിട്ട വീട്ടിൽ, അതുമല്ലെങ്കിൽ ഓലയോ പുല്ലോ മേഞ്ഞ വീടുകളിൽ, അതിനും മുൻപാണെങ്കിൽ ഗുഹകളിൽ. നമ്മുടെ പൂർവ്വികർ മൃഗങ്ങളെ പോലെ ഗുഹകളിലാണ് താമസിച്ചിരുന്നതെന്ന് ചരിത്രകാരന്മാർ പറയുന്നത് കേട്ടിട്ടില്ലേ? ഗുഹകളിൽ പണ്ടത്തെ മനുഷ്യന്റെ ഒരുപാട് ബുദ്ധിപരമായ അവശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്.

എന്താണ് ഗുഹകളെ പറ്റി ഇങ്ങനെ പറയുന്നതെന്നല്ലേ? കാരണംഗുഹ സ്വന്തം വീടാക്കിയ ഒരു മനുഷ്യനെയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഗുഹ വീടാക്കിയ ആൾ എന്തായാലും ഇവിടുത്തുകാരനല്ല.. വിദേശിയാണ്. നമ്മുടെ പുടിന്റെ നാട്ടുകാരനായ യൂറി. വയസ്സ് 42. പണ്ട് കോടതി മുറിക്കുള്ളിൽ കറുത്ത കോട്ടണിഞ്ഞ് നിയമം പറഞ്ഞ യൂറി ഇന്ന് ഒരു മൃഗത്തെ പോലെ ഗുഹയിൽ ജീവിച്ച് പ്രകൃതിയ്‌ക്ക് വേണ്ടി ശബ്ദമുയർത്തുകയാണ്. ഞാൻ ജനിച്ചു, ജീവിച്ചു പഠിച്ചു, കുറച്ചു കൂടി ജീവിച്ചു, ജോലി ചെയ്തു,പിന്നെ എല്ലാം കൊണ്ടും മടുത്തു. അവസാനം പ്രകൃതിയോടൊപ്പമാണ് ജീവിതമെന്ന് മനസിലാക്കി ഗുഹയിൽ ജീവിയ്‌ക്കുന്നു എന്ന് യൂറി പറയുന്നു.

ജോലി ഉപേക്ഷിച്ച് വനത്തിൽ താമസിക്കാനുള്ള തീരുമാനമെടുത്ത യൂറി ആദ്യം ഒരു ടെന്റിലാണ് താമസിച്ചത്. പക്ഷേ റഷ്യയിലെ കനത്ത മഞ്ഞിനെ നേരിടാൻ യൂറിയുടെ ടെന്റിന് കഴിഞ്ഞില്ല. അങ്ങനെയാണ് യൂറി പണ്ടുകാലത്ത് നമ്മുടെ പൂർവ്വികർ ജീവിച്ചിരുന്ന ഗുഹ തന്നെ തന്റെ വീടാക്കിയാലോ എന്നാലോചിച്ചത്. അങ്ങനെയാണ് അദ്ദേഹം തന്റെ ഗുഹ നിർമ്മിച്ചത്. റഷ്യൻ തലസ്ഥാന മോസ്‌കോയിൽ നിന്ന് ഏകദേശം 60 മൈൽ അകലെയുള്ള വനത്തിലാണ് യൂറിയുടെ ഗുഹയുള്ളത്. മണ്ണും മരങ്ങളും കൊണ്ട് നിർമ്മിച്ച, ഭിത്തികളും മേൽക്കൂരയും എല്ലാം കൊണ്ട് സുന്ദരമായ ഗുഹയാണ് യൂറിയുടേത്. സൗരോർജ്ജം,ഇന്റർനെറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ യൂറിയോടൊപ്പമുണ്ട്.

അത് മാത്രമല്ല പുസ്തകങ്ങളുടെ ഒരു കമനീയ ശേഖരവും അദ്ദേഹത്തിനുണ്ട്. ഒഴിവുസമയങ്ങളിൽ അദ്ദേഹം പുസ്തകങ്ങളിലൂടെ ലോകത്തെ അറിയാൻ ശ്രമിക്കുന്നു. വനത്തിൽ നിന്ന് തന്നെയാണ് അദ്ദേഹം തനിക്ക് ആവശ്യമായ സാധനങ്ങൾ കണ്ടെത്തുന്നത് പഴങ്ങൾ കഴിച്ചും കൃഷി ചെയ്തും കാട്ടരുവികളിലെ വെള്ളം കുടിച്ചും അദ്ദേഹം ജീവിക്കുന്നു. പത്ത് വർഷം മുൻപാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ആശയം മനസിൽ തോന്നിയത്. ചെയ്യുന്നത് അബദ്ധമാകുമോ എന്ന ചിന്ത അദ്ദേഹത്തിനെ പിന്നോട്ട് വലിച്ചു അവസാനം പ്രകൃതിയിലിണങ്ങി ജീവിക്കുക എന്ന തന്റെ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു.യൂറിയുടെ ഈ ആശയം കണ്ടെ നിരവധി പേർ അദ്ദേഹത്തെ സന്ദർശിക്കാനെത്താറുണ്ട്. തന്നെ സമീപിച്ചെത്തുന്ന പലർക്കും അദ്ദേഹം തന്റെ ആശയങ്ങൾ പകർന്ന് നൽകുകയും നിയമസഹായം ചെയ്യാറുമുണ്ട്. മുന്നോട്ടു പോകുന്തോറും പിന്നോട്ട് നടന്ന് പൂർവ്വികരെപ്പോലെ ആകാനുള്ള ശ്രമം മനുഷ്യ സഹജമാണ്.. യൂറി മികച്ചൊരു ഉദാഹരണവും …

Tags: lawyer
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies