നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുക്കൾക്കും അതോടൊപ്പം തന്നെ ഓരോ സ്ഥാപനങ്ങൾക്കും ഒക്കെ ഓരോ ലോഗോകൾ ഉണ്ടായിരിക്കും. അവയ്‌ക്കെല്ലാം വലിയ അർത്ഥങ്ങളും ഉണ്ടായിരിക്കും. ഇന്ന് സംസാരിക്കാൻ പോകുന്നത് ഒരു ലോഗോയെ കുറിച്ചാണ്. മറ്റൊന്നുമല്ല ഡോക്ടർമാരുടെ ലോഗോ. നമ്മൾ ആശുപത്രികളിൽ ഒക്കെ ചെല്ലുമ്പോഴോ അല്ലെങ്കിൽ ഡോക്ടർമാരുടെ വാഹനങ്ങളിലോ ഒക്കെ അവരുടെ ലോഗോ കാണാറുണ്ട്. ഡോക്ടമാർ ഉപയോഗിക്കുന്ന ഈ ലോഗോ ശരിക്കും കള്ളന്മാരുടെ ദൈവത്തിന്റേതാണെന്ന് എത്ര പേർക്ക് അറിയാം.. ഡോക്ടർമാർക്ക് കള്ളന്മാരുടെ ലോഗോയോ എന്ന് അത്ഭുതപ്പെടേണ്ട, ഇതിന് പിന്നിലൊരു അബദ്ധത്തിന്റെ ചരിത്രമുണ്ട്. നോക്കാം ഡോക്ടർമാർ ഉപയോഗിക്കുന്ന ചിഹ്നം കള്ളന്മാരുടേതായത് എങ്ങനെയെന്ന്
രണ്ടു പാമ്പുകൾ ഒരു വസ്തുവിൽ ചുറ്റിയിരിക്കുന്നതു പോലെയുള്ളോരു ലോഗോയാണ് ഡോക്ടർ ഉപയോഗിക്കുന്നത്. അവരുടെ വാഹനങ്ങളുടെയൊക്കെ മുന്നിലായോ പിന്നിലായോ ഈ ലോഗോ പതിപ്പിച്ചിട്ടും ഉണ്ടാകും. ഇങ്ങനെയൊരു ലോഗോയുമായി ആരോഗ്യമേഖലയ്‌ക്ക് ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്. സത്യത്തിൽ ഈ ലോഗോ ഒരു അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പ്രചരിക്കുന്ന കഥകൾ. നമ്മൾ കാണുന്ന ഈ ലോഗോ കള്ളന്മാരുടെ ദേവനായ ഒരു ഗ്രീക്ക് ദേവന്റെ ലോഗോയാണ്. ആരോഗ്യമേഖലയുടെ ദേവനായി കണക്കാക്കുന്ന ദേവന്റെ ലോഗോയിൽ ഒരു പാമ്പ് മാത്രമാണ് ഉണ്ടാകുന്നത്.
ഒരു ബ്രിട്ടീഷ് കാലഘട്ടത്തിലാണ് ഈ ലോഗോ ഡിസൈൻ ചെയ്യുന്നത്. അന്ന് സംഭവിച്ച ഒരു അബദ്ധമായിരുന്നു ഈ ലോഗോയായി മാറിയത്. മരുന്നിന്റേയും ആരോഗ്യത്തിന്റേയും ദേവനായിരുന്നു അസ്‌ക്ലേപിയസ്. ഒരുവടിയിൽ ഒരു പാമ്പ് ചുറ്റിനിൽക്കുന്നതായിരുന്നു അസ്‌ക്ലേപിയസിന്റെ ചിഹ്നം. എന്നാൽ ഇന്ന് നമ്മൾ കാണുന്ന മെഡിക്കൽ ഫീൽഡിന്റെ ചിഹ്നം കള്ളന്മാരുടേയും യാത്രക്കാരുടേയും കച്ചവടക്കാരുടേയും ദേവനായ ഹെർമെസിന്റെ ചിഹ്നമാണ്. 1902ൽ അമേരിക്കൻ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിന് ലോഗോ നിർമ്മിക്കുന്ന സമയത്ത് അവിടുത്തെ ആർമി ഡോക്ടകർക്ക് രണ്ട് ലോഗോകൾ തമ്മിൽ മാറിപ്പോവുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം ഈ അബദ്ധം മനസിലായെങ്കിലും അതിനോടകം തന്നെ ഈ ലോഗോ ആഗോളതലത്തിൽ വ്യാപിച്ചിരുന്നു. ലോകാരോഗ്യസംഘടന അടക്കമുള്ള സംഘടനകൾ ഒക്കെ ഈ ലോഗോ മാറ്റാൻ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിച്ചില്ലെന്നതാണ് സത്യം. ഡബ്ല്യൂഎച്ചഒയുടെ ലോഗോ ശ്രദ്ധിച്ചാൽ അത് മനസിലാകും. അവരുടെ ലോഗോയിൽ ഒറ്റപാമ്പാണുള്ളത്. ഇന്ത്യയിലടക്കം പലയിടത്തും രണ്ട് പാമ്പുകളുള്ള കള്ളന്മാരുടെ ലോഗോയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നതാണ് വാസ്തവം.
Comments