കീവ്: യുദ്ധം രൂക്ഷമാക്കുന്ന റഷ്യയോട് ഒത്തുതീർപ്പിനൊരുങ്ങി യുക്രെയ്ൻ ഭരണകൂടം. നിലവിൽ കീവിൽ തടവിലുള്ള റഷ്യൻ സൈനികരെ വിട്ടയയ്‌ക്കാമെന്നും പകരം മരിയൂ പോളിലെ റഷ്യൻ സൈനികരുടെ പിടിയിലുള്ള യുക്രെയ്ൻ സൈനികരെ മോചിപ്പിക്കണ മെന്നുമാണ് വ്യവസ്ഥ. മരിയൂപോൾ തുറമുഖ നഗരത്തിലെ ഉരുക്കുനിർമ്മാണ ശാലയിലേക്ക് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ഏതുവിധേനയും മോചിപ്പിച്ചുകിട്ടാനുള്ള നീക്കമാണ് യുക്രെയ്ൻ നടത്തുന്നത്.
മരിയൂപോളിൽ ഒരു മാസം മുമ്പാണ് റഷ്യ കനത്ത ആക്രമണം നടത്തി തുറമുഖം പിടിച്ചെ ടുത്തത്. തുടർന്ന് കരിങ്കടൽ കേന്ദ്രീകരിച്ച് റഷ്യൻ നാവികസേന നടത്തിയ രൂക്ഷമായ മിസൈൽ ആക്രമണമാണ് നടത്തിയത്. ഹൈവേകൾ വരെ റഷ്യ ലക്ഷ്യമാക്കിയതോടെ സാധാരണക്കാരായ പൗരന്മാരടക്കം ഒന്നരലക്ഷം പേർ നഗരത്തിൽ പുറത്തുകടക്കാനാകാതെ കുടുങ്ങി. ഇതിനിടെയാണ് ആയിരത്തിനടുത്ത് സാധാരണക്കാരുമായി സൈനികർ ഉരുക്കു നിർമ്മാണ ശാല രക്ഷാ കേന്ദ്രമാക്കിയത്.
മരിയൂപോളിലെ ഉരുക്കുനിർമ്മാണ ശാല കേന്ദ്രീകരിച്ച് പ്രതിരോധിക്കാൻ തീരുമാനി ച്ചതോടെ റഷ്യ ആക്രമണം ശക്തമാക്കി. യുക്രെയ്ൻ സൈനികരെ മുഴുവൻ വകവരുത്താൻ റഷ്യ നീങ്ങുന്നതിനിടെയാണ് ഐക്യരാഷ്‌ട്ര രക്ഷാ സമിതി ഒഴുപ്പിക്കൽ ദൗത്യം മുന്നോട്ടുവെച്ചത്. ഐക്യരാഷ്‌ട്രസഭ സെക്രട്ടറി അൻറോണിയോ ഗുട്ടാറസ് നടത്തിയ സന്ദർശനമാണ് കീവിന് നേരിയ ആശ്വാസം നൽകിയത്. ഉരുക്കുനിർമ്മാണ ശാലയിൽ കുടുങ്ങിയ സാധാരണക്കാരെ പുറത്തെത്തിച്ചെങ്കിലും സൈനികരെ തടവിലാക്കുമെന്ന് റഷ്യ മുന്നേ തീരുമാനിച്ചിരുന്നു.
ഒഴുപ്പിക്കൽ ദൗത്യത്തിന് രണ്ടു ദിവസം മാത്രം സമയം അനുവദിച്ച ശേഷമാണ് റഷ്യ വീണ്ടും മിസൈൽ ആക്രമണം നടത്തിയത്. യുക്രെയ്ൻ സൈനികരിൽ പലരും ഗുരുതരമായ പരിക്കേറ്റ അവസ്ഥയിലാണ്. റഷ്യയിലേക്ക് അവരെ പുറത്തേക്ക് വരാൻ അനുവദിക്കാത്ത തിനാൽ സ്ഥിതി പരിതാപകരമാണെന്നുമാണ് യുക്രെയൻ അറിയിക്കുന്നത്. വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ സൈനികരെ ആശുപത്രികളിലേയ്‌ക്ക് മാറ്റാനാണ് തയ്യാറെടുക്കുന്നത്.
















Comments