ന്യൂയോർക്ക്: തമോഗർത്തത്തിന്റെ അത്യപൂർവ്വ ചിത്രമെടുക്കുന്നതിൽ വിജയിച്ച് ശാസ്ത്രലോകം. ക്ഷീരപഥത്തിലെ മഹാതമോഗർത്തമെന്ന് അറിയപ്പെടുന്ന മേഖലയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 27000 പ്രകാശവർഷം അകലെയുള്ള സഗാറ്റാരിയസ്-എ(എസ്ജിആർ-എ) എന്ന തമോഗർത്തമാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനേക്കാൾ നാലിരട്ടി ഗുരുത്വാകർഷണ ശക്തിയുള്ളതാണ് ക്ഷീരപഥത്തിലെ തമോഗർത്തമെന്നാണ് കണക്കുകൂട്ടൽ.
ഇവൻറ് ഹോറൈസൺ ടെലസ്‌കോപ്പിന്റെ സഹായത്താലാണ് കണ്ടെത്തൽ. ആദ്യമായാണ് തമോഗർത്തത്തിന്റെ നേരിട്ടുള്ള വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതെന്നതാണ് ശാസ്ത്ര ലോകത്തെ സന്തോഷിപ്പിക്കുന്നത്. റേഡിയോ തരംഗങ്ങളിലൂടെ ബഹിരാകാശ പഠനം നടത്തുന്ന ബഹിരാകാശ ശാസ്തജ്ഞരാണ് ചിത്രമെടുക്കുന്നതിൽ വിജയിച്ചത്.
അവസാനം ക്ഷീരപഥത്തിലെ അത്യപൂർവ്വവും നിർണ്ണായകവുമായ ആ ദൃശ്യം കണ്ടെത്തുന്നതിൽ തങ്ങൾ വിജയിച്ചിരിക്കുന്നു. തമോഗർത്ത ഭൗതിക ശാസ്ത്രവിഭാഗം എക്കാലത്തേയും വലിയ നേട്ടമാണ് കരസ്ഥമാക്കിയത്. ഇത് ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ബഹിരാകാശത്തെ ശൂന്യതയും വസ്തുക്കളുടെ ഉദ്ഭവവും സംബന്ധിച്ച് ഇനി നടക്കാൻ പോകുന്ന എല്ലാ പഠനങ്ങൾക്കും പുതിയ കണ്ടെത്തലാണ് നാഴിക്കല്ലാവുന്നത്.
മുൻപും ധാരാളം നക്ഷത്രങ്ങൾ ക്ഷീരപഥത്തിൽ ഒരു പ്രത്യേക കേന്ദ്രത്തിനെ ചുറ്റി നിൽക്കുന്നതാണ് ശാസ്ത്രലോകത്തെ കൂടുതൽ പഠനത്തിലേക്ക് നയിച്ചത്. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലുതും നിർണ്ണായകവുമായ തമോഗർത്തമാണ് കണ്ടെത്തിയിരിക്കുന്നത്. ആൽബർട്ട് ഐൻസ്റ്റീന്റെ മഹാഗുരുത്വാകർഷണ സിദ്ധാന്ത ത്തിന്റെയും ആപേക്ഷികതാ സിദ്ധാന്തത്തിന്റേയും ഏറ്റവും ആധികാരികമായ തെളിവുകൾ ഇനി പഠനത്തിലൂടെ പുറത്തുവരുമെന്ന് പ്രൊജക്ട് ഡയറക്ടർ ജെഫ്രി ബോവർ പറഞ്ഞു.
Comments