ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് പരിസരത്തെ സർവ്വേ തുടരണമെന്ന് വിധിച്ചതിന്റെ പേരിൽ തനിക്ക് സുരക്ഷയിൽ ആശങ്ക ഉണ്ടെന്ന് സിവിൽ ജഡ്ജി രവികുമാർ ദിവാകർ. അഭിഭാഷക കമ്മീഷണറെ മാറ്റണമെന്ന ഹർജി തള്ളിയ അദ്ദേഹം സർവ്വേ തുടരണമെന്നും വിധിച്ചിരുന്നു. എന്നാൽ ഈ വിധിയോടെ തന്റേയും തന്റെ കുടുംബത്തിന്റെയും സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കപ്പെടുന്നതായി അദ്ദേഹം തുറന്ന് പറയുന്നു.
‘ ഒരു സാധാരണ സിവിൽ കേസിനെ ചിലർ ചേർന്ന് അസാധാരണമായ കേസാക്കി മാറ്റി. ഇതോടെ ഭയത്തിന്റെ അന്തരീക്ഷമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. എന്റെ സുരക്ഷയിൽ എന്റെ കുടുംബവും, അവരുടെ സുരക്ഷയിൽ ഞാനും ഇന്ന് ഏറെ ആശങ്കപ്പെടുകയാണ്. ഈ ഭയം എന്റെ ഭാര്യയെ തുടർച്ചയായി ബാധിച്ചിരിക്കുകയാണ്. എന്റെ അമ്മയും ഇതേ ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. എന്റെ ജീവന് ഇത് ഭീഷണിയാകുമെന്നാണ് അവർ ഭയപ്പെടുന്നത്’.
കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിനുള്ളിലെ സർവേ തുടരാമെന്ന് വിധിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മെയ് 17-നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും രണ്ട് അഭിഭാഷകരെ കൂടി സർവേ കമ്മീഷനിൽ ഉൾപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
















Comments