തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരിൽ ചിലർക്ക് ഗുണ്ടകളുമായി ബന്ധമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഇവർക്കെതിരെ കേസ് എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.
ചില പോലീസുകാർക്ക് ഗുണ്ടാബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളും കൊലകളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധാലുക്കളാകണം. പല സംഘടനാ നേതാക്കളും കൊലവിളി പ്രസംഗം നടത്തുന്നുണ്ട്. ഇത്തരക്കാർക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും ഡിജിപി വ്യക്തമാക്കി.
















Comments