ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണ സംഘം. ഒളിവിൽ പോയ നാല് എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് തീവ്രവാദികൾക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മണ്ണഞ്ചേരി സ്വദേശികളായ ഹാരിസ്, അജ്മൽ, ഷിഹാബ്, സെയ്ഫുദ്ദീൻ സാലി എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്.
കൊലപാതക ഗൂഢാലോചനയിലും, ആസൂത്രണത്തിലും പങ്കെടുത്തവരാണ് ഈ നാല് പേരും. സംഭവ ശേഷം ഒളിവിൽ പോയ ഇവർക്കായി ഊർജ്ജിത അന്വേഷണമാണ് പോലീസ് നടത്തിയിരുന്നത്. എന്നാൽ ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കേസിൽ ഇതുവരെ 12 എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് തീവ്രവാദികളാണ് അറസ്റ്റിലായിട്ടുള്ളത്. ഗൂഢാലോചന നടത്തിയവരും, പ്രതികൾക്ക് സഹായം നൽകിയവരുമുൾപ്പെടെ 25 പേർ കേസിലെ പ്രതികളാണ്.
കഴിഞ്ഞ ഡിസംബർ 19നാണ് രൺജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ ബൈക്കുകളിൽ എത്തിയ കൊലയാളി സംഘം അമ്മയുടെയും, മക്കളുടെയും മുൻപിലിട്ട് രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
















Comments