ന്യൂഡൽഹി: രാജ്യത്തെ 25ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഏറ്റവും മുതിർന്ന അംഗമാണ് രാജീവ് കുമാർ. ശനിയാഴ്ച സ്ഥാനമൊഴിഞ്ഞ സുശീൽ ചന്ദ്രയുടെ പിൻഗാമിയായിട്ടാണ് രാജീവ് കുമാർ ചുമതലയേൽക്കുന്നത്. 2025 വരെയാണ് രാജീവ് കുമാറിന്റെ തിരഞ്ഞെടുപ്പ് കമ്മീഷണറായിട്ടുള്ള കാലാവധി.
ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ നടക്കാനിരിക്കുന്ന രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പുകളും 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും അതിനിടയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുമാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന ചുമതലകൾ
മെയ് 12നാണ് അദ്ദേഹത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കിയത്. 2020 സെപ്റ്റംബർ 1 മുതൽ രാജീവ് കുമാർ തെരഞ്ഞെടുപ്പ് പാനലിന്റെ ഭാഗമാണ്.മുൻപ് പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡിന്റെ ചെയർമാനായിരുന്നു. 1984 ഐഎഎസ് ബാച്ചിലെ അംഗമായ രാജീവ് കുമാർ 2020 ഫെബ്രുവരിയിൽ സിവിൽ സർവീസിൽ നിന്ന് വിരമിച്ചു.
















Comments