ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,202 രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം 2,550 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതോടെ സജീവ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു.
നിലവിൽ 17,317 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടിയതോടെ ഇന്നലത്തേക്കാൾ 375 സജീവരോഗികൾ ഇന്ന് കുറവാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 27 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊറോണ മരണം 5,24,241 ആയി. അതേസമയം 0.74 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഇതിനിടെ രാജ്യത്ത് വാക്‌സിനേഷൻ യജ്ഞവും പുരോഗമിക്കുകയാണ്. 191.37 കോടി വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.
Comments