ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും മടങ്ങിയെത്തിയവർക്ക് അതേ കോഴ്‌സിന് ഇന്ത്യയിൽ തുടർപഠനം നടത്താനാകില്ലെന്ന് മെഡിക്കൽ കൗൺസിൽ. പശ്ചിമബംഗാൾ യുക്രെയ്നിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ മെഡിക്കൽ കോളേജിൽ അതേ കോഴ്‌സുകൾക്ക് തുടർപഠനത്തിന് അനുമതി നൽകിയതാണ് മെഡിക്കൽ കൗൺസിൽ റദ്ദാക്കിയത്. മമതാ ബാനർജിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് വിദ്യാർത്ഥികളെ ഏപ്രിൽ മുതൽ പ്രവേശിപ്പിച്ച് തുടർപഠനത്തിന് സൗകര്യം നൽകിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ മെഡിക്കൽ കോളേജിലെ വിദ്യാഭ്യാസ സംവിധാനങ്ങളുടെ യോഗ്യതയും ചട്ടങ്ങളും ഏറെ മികച്ചതാണ്. അതുമായി ഒരു തരത്തിലും ഒത്തുപോകാൻ വിദേശ സർവ്വകലാശാലകളിൽ പഠിച്ച വിദ്യാർത്ഥികൾക്കാവില്ല. പഠന നിലവാരവും പൊതു നിലവാരവും തകർക്കുന്ന ഒരുനീക്കവും അനുവദിക്കാനാകില്ലെന്ന് മാസങ്ങൾക്ക് മുന്നേ മെഡിക്കൽ കൗൺസിൽ കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. പഠന സംവിധാനത്തിന് മികവില്ലെന്നതിനാൽ തന്നെ ചട്ടം തിരുത്താനാകില്ലെന്നും പശ്ചിമബംഗാളിന് മെഡിക്കൽ വിദ്യാഭ്യാസത്തിൽ സ്വന്തമായി തീരുമാനം എടുക്കാൻ അവകാശമില്ലെന്നും മെഡിക്കൽ കൗൺസിൽ അറിയിച്ചു.
സംസ്ഥാനത്തേക്ക് തിരികെ എത്തിയ 422 പേരിൽ 409 പേരും മെഡിക്കൽ വിദ്യാർത്ഥികളാണ്. ഇവരെ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പി ക്കുകയും പ്രാക്ടിക്കൽ പരിശീലനം നൽകാൻ അനുവദിക്കുകയുമാണ് ചെയ്തിട്ടുള്ളത്. സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിൽ തുടർപഠനത്തിനായിട്ടാണ് പശ്ചിമബംഗാൾ അനുമതി നൽകിയത്.
മെഡിക്കൽ കൗൺസിൽ നിലനിൽക്കേ എല്ലാ വഴിവിട്ട അനുമതികളും റദ്ദാക്കുന്നതായി കൗൺസിൽ സംസ്ഥാനത്തെ അറിയിച്ചു. അത്തരം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന സർവ്വകലാശാലകൾ നടത്തുന്നത് രാജ്യത്തെ മെഡിക്കൽ ചട്ടങ്ങളുടെ നഗ്നമായ ലംഘന മാണെന്നും മെഡിക്കൽ കൗൺസിൽ വ്യക്തമാക്കി.
യുക്രെയ്‌നിലെ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥി കളാണ് റഷ്യൻ അധിനിവേശത്തെ തുടർന്ന് മടങ്ങിയെത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും യുക്രെയ്‌നിലേക്ക് വൈദ്യശാസ്ത്ര പഠനത്തിന് പോയവരെ ഇന്ത്യ തുടർപഠനത്തിന് പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ വിദേശ സർവ്വകലാശാലയിൽ സ്വയം പ്രവേശനം തേടിപോയവരെ ഏറ്റെടുക്കാനാകില്ലെന്ന് മെഡിക്കൽ കൗൺിസിൽ മുന്നേതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. ഇവിടെ പ്രവേശന പരീക്ഷയെഴുതി യോഗ്യത നേടിയവർക്കു മാത്രമാണ് ആരോഗ്യരംഗത്ത് പഠിക്കാൻ അനുമതിയുള്ളത്. വിദേശത്തും ഇന്ത്യയിലുമായി തുടർപഠന അനുമതിയെന്നത് ഇന്ത്യൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും മെഡിക്കൽ കൗൺസിൽ അറിയിച്ചു.
















Comments