ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. ചിദംബരത്തിന്റെ മകൻ കാർത്തിക് ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ചെന്നൈയിലും മുംബൈയിലും മൂന്നിടങ്ങളിലും പഞ്ചാബ്, ഒഡീഷ, കർണാടക എന്നിവിടങ്ങളിലെ ഓരോ സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ശിവഗംഗയിൽ നിന്നുളള എംപിയാണ് നിലവിൽ കാർത്തി ചിദംബരം.
2010-14 കാലയളവിൽ നടന്ന വിദേശ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിനെതിരെ അന്വേഷണ ഏജൻസി പുതിയ കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരങ്ങൾ.
2007ൽ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎൻഎക്‌സ് മീഡിയ എന്ന കമ്പനി ചട്ടങ്ങൾ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ച കേസ് നിലനിൽക്കുന്നുണ്ട്. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അർഹതയുണ്ടായിരുന്നുള്ളൂ.
റെയ്ഡിൽ കാർത്തി ചിദംബരം ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. എത്ര തവണയാണിതെന്നും തീർച്ചയായും റെക്കോഡായിരിക്കുമെന്നുമായിരുന്നു പ്രതികരണം
















Comments