ബംഗളൂരു: സ്വതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ പാഠഭാഗങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങുന്നുവെന്ന ഇടത് സംഘടനകളുടെ കള്ളവാദം പൊളിച്ച് കർണാടക സർക്കാർ. ഭഗത് സിംഗിന്റെ പാഠഭാഗങ്ങൾ പുസ്തകത്തിൽ നിന്നും നീക്കം ചെയ്യില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ, ഓൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കമ്മിറ്റി എന്നിവരാണ് വ്യാജ പ്രചാരണവുമായി രംഗത്ത് വന്നത്.
10 ക്ലാസ് പാഠപുസ്തകത്തിൽ നിന്നും ഭഗത് സിംഗിനെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നുവെന്നായിരുന്നു ഇവരുടെ പ്രചാരണം. ഇതിന് പകരമായി ആർഎസ്എസ് നേതാവ് കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പാഠഭാഗങ്ങൾ ഉൾക്കൊള്ളിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ഇവർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
ഹെഡ്‌ഗേവാറിനെക്കുറിച്ചോ ആർഎസ്എസിനെയോക്കുറിച്ചുള്ള പാഠഭാഗങ്ങൾ സർക്കാർ പാഠപുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ആളുകൾക്ക് പ്രചോദനം നൽകുന്ന അദ്ദേഹത്തിന്റെ ഒരു പ്രസംഗം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വായിക്കാതെയാണ് ചിലർ അന്ധമായി വിമർശനം ഉന്നയിക്കുന്നത്.
ഭഗത് സിംഗിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്തിട്ടില്ല. ഇത് വ്യാജപ്രചാരണം ആണ്. പാഠപുസ്തകങ്ങൾ പ്രിന്റ് ചെയ്യാനുള്ള ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments