കൊല്ലം: കൊല്ലത്ത് അത്മഹത്യ ചെയ്ത വിസ്മയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. വിസ്മയ വിജിത്ത് എന്ന പേരിലാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. സംഭവത്തിൽ വിസ്മയയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് ലോക് ചെയ്തിരിക്കുകയാണ്. വിസ്മയ, സഹോദരൻ വിജിത്ത്, ഭാര്യ രേവതി എന്നിവരുടെ ഫോട്ടോയാണ് അക്കൗണ്ടിന്റെ പ്രൊഫൈൽ പിക്ചർ. ഏകദേശം 800ഓളം ആളുകൾ ഫ്രണ്ട്‌സായുമുണ്ട്.
വിസമയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഫ്രണ്ട് റിക്വസ്റ്റ് അയച്ചതോടെയാണ് ഫേസ്ബുക്ക് അക്കൗണ്ട് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വിസ്മയയുടെ കുടുംബം പരാതി നൽകി. പരാതി സംബന്ധിച്ച് സൈബർ സെൽ മുഖേന അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കൊല്ലം റൂറൽ പോലീസ് മേധാവി കെ.ബി രവി അറിയിച്ചു.
അതേസമയം വിസ്മയ കേസിൽ ഈ മാസം 23ന് കോടതി വിധി പറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് ഒന്നാം കോടതിയാണ് വിധി പറയുക. ഭർത്താവ് കിരൺ കുമാറിന്റെ സ്ത്രീധന പീഡനത്തെ തുടർന്ന് വിസമയ ജീവനൊടുക്കി എന്നാണ് കുറ്റപത്രം. കഴിഞ്ഞ വർഷം ജൂൺ 21നാണ് ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
















Comments