പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ദിപക് പി ചന്ദ് എന്നയാളെയാണ് പത്തനാപുരം പോലീസ് പിടികൂടിയത്. പത്തനാപുരം സ്വദേശിയായ പ്രവീൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് തൃപ്പൂണിത്തുറയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വാഹനവും പോലീസ് പിടിച്ചെടുത്തു.
ഗവൺമെൻറ് ഓഫ് ഇന്ത്യ ബോർഡ് വെച്ച വാഹനത്തിൽ സഞ്ചരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി ജോലിവാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയത് എന്ന് പോലീസ് കണ്ടെത്തി.
ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ അറിയാവുന്ന ദീപക് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കും. അതിന് ശേഷം കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയാണ് പതിവ്. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടയാളാണ് പ്രവീൺ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















Comments