മഥുര: ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഈദ്ഗാഹിൽ ലഡ്ഡു ഗോപാലന്റെ പ്രതിഷ്ഠ നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അഖില ഭാരത ഹിന്ദു മഹാസഭയുടെ ദേശീയ ട്രഷറർ ദിനേശ് ശർമയാണ് കോടതിയിൽ ഹർജി നൽകിയത്. ഷാഹി ഈദ്ഗാഹിൽ ലഡ്ഡു ഗോപാലന്റെ ജലാഭിഷേകം നടത്താൻ അനുവദിക്കണമെന്നാണ് ഹർജി. അപേക്ഷ സ്വീകരിച്ച കോടതി ജൂലൈ ഒന്നിന് വാദം കേൾക്കും.
നേരത്തെ ഷാഹി ഈദ്ഗാഹിലും വീഡിയോ സർവ്വേ നടത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ച് ഷാഹി ഈദ്ഗാഹിൽ വീഡിയോ സർവേ നടത്തണമെന്നാവശ്യപ്പെട്ട് മനീഷ് യാദവ്, മഹേന്ദ്ര പ്രതാപ് സിംഗ്, ദിനേശ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. 13.37 ഏക്കർ സ്ഥലത്തായി വ്യാപിച്ചുകിടന്ന ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെ ഒരുഭാഗം തകർത്താണ് ഷാഹി ഈദ്ഗാഹ് നിർമിച്ചതെന്നാണ് ഇവർ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പള്ളി നീക്കം ചെയ്യണമെന്നും സ്ഥലം ക്ഷേത്രത്തിന് വിട്ടുനൽകണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെടുന്നു.
മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ചോദ്യം ചെയ്തുള്ള ഹർജിയിൽ നാളെ ഉത്തരവ് വരും.ഷാഹി ഈദ്ഗാഹ് മസ്ജിദ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ നാല് മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കാൻ നേരത്തെ മഥുരക്കോടതിക്ക് അലഹബാദ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
















Comments