ഡെറാഡൂൺ : ആദ്യ ഭർത്താവിലുണ്ടായ മകനോടൊപ്പം ഭാര്യ ഒളിച്ചോടിയെന്ന പരാതിയുമായി രണ്ടാം ഭർത്താവ്. ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറിലുള്ള ബസ്പൂരിലാണ് സംഭവം. തന്റെ പണം കവർന്നെടുത്താണ് ഭാര്യ മകനോടൊപ്പം ഒളിച്ചോടിയത് എന്ന് ഇന്ദ്രാറാം പരാതി നൽകി.
ബബ്ലി എന്ന യുവതിയെ ഇന്ദ്രാറാം 11 വർഷം മുൻപാണ് വിവാഹം കഴിച്ചത്. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ ബബ്ലിക്ക് അയാളിൽ രണ്ട് കുട്ടികളുണ്ടായിരുന്നു. ഇന്ദ്രാറാമിനും ബബ്ലിക്കും മൂന്ന് കുട്ടികളുണ്ട്.
അടുത്തിടെ ആദ്യ ഭർത്താവിലുളള മകൻ വീട്ടിലേക്ക് സ്ഥിരം വരാൻ തുടങ്ങി. ഇത് തന്നിൽ സംശയം ഉണ്ടാക്കിയെങ്കിലും കാര്യമാക്കിയില്ല. ഇതിന് പിന്നാലെയാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചത്. തന്റെ 20,000 രൂപ എടുത്താണ് ഭാര്യ പോയത് എന്നും ഇന്ദ്രാറാം പോലീസിൽ പരാതിപ്പെട്ടു.
Comments