സ്ത്രീയായി ജനിച്ചു, മകൾക്ക് വേണ്ടി അച്ഛനായി വേഷം മാറി ജീവിച്ചത് 30 വർഷം;ഇത് പേച്ചിയമ്മാളിൻ്റെ ജീവിത കഥ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സ്ത്രീയായി ജനിച്ചു, മകൾക്ക് വേണ്ടി അച്ഛനായി വേഷം മാറി ജീവിച്ചത് 30 വർഷം;ഇത് പേച്ചിയമ്മാളിന്റെ ജീവിത കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 06:29 pm IST
FacebookTwitterWhatsAppTelegram

അമ്മ… എന്തൊരു ഇമ്പമുള്ള വാക്ക് അല്ലേ? എത്ര പറഞ്ഞാലും തീരാത്തതാണ് അമ്മയുടെ മാഹാത്മ്യം. സ്‌നേഹവും വാത്സല്യവും ശാസനയും ചൊരിഞ്ഞ് മക്കളെ വളർത്തി വലുതാക്കുന്ന മാതാപിതാക്കൾ കടന്നു പോകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല എന്ന് പ്രത്യേകം പറയണ്ടല്ലോ? മക്കളുടെ നന്മയ്‌ക്കായി ഏതറ്റം വരെ പോകുന്നവരാണ് മാതാപിതാക്കൾ. അങ്ങനെ 30 വർഷക്കാലം മകളെ സുരക്ഷിതമായി പോറ്റി വളർത്താൻ സ്വന്തം സ്വത്വം തന്നെ മറന്ന ഒരു അമ്മയുടെ കഥയറിഞ്ഞാലോ?സ്വന്തം മകളെ വളർത്താൻ വേണ്ടി 30 വർഷം ആൺവേഷം കെട്ടിയ ആ അമ്മയുടെ കഥയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. നമുക്ക് അവരുടെ ജീവിതകഥയറിയാം.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. കടുനായ്‌ക്കൻപട്ടി ഗ്രാമത്തിലെ പേച്ചിയമ്മാൾ എന്ന സ്ത്രീയാണ് 30 വർഷം ആരുമറിയാതെ മുത്തുവായി ജീവിച്ചത്. ഒരു മകൾ മാത്രമാണ് ഇവർക്ക് ഉണ്ടായിരുന്നത്. ഭർത്താവ് മരിച്ച് പോയതിന് ശേഷമാണ് പേച്ചിയമ്മാളിന് ഇങ്ങനെയൊരു വേഷം കെട്ടേണ്ടി വന്നത്. ആൺതുണയില്ലാതെ ജീവിക്കേണ്ടി വന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായിരുന്നു ഈ കടുംകൈ

ഇരുപതാം വയസ്സിലായിരുന്നു പേച്ചിയമ്മാളിന്റെ വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞപ്പോൾ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. ഈ സമയം പേച്ചിയമ്മാൾ ഗർഭിണിയായിരുന്നു. കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞപ്പോൾ പേച്ചിയമ്മാളിനെ മറ്റൊരു വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചു. ഇതിന് തയ്യാറാകാതിരുന്ന ഇവർ മകളേയുമെടുത്ത് ഒരു ജോലിക്കായി വീട് വിട്ടിറങ്ങി.

പുരുഷാധിപത്യ സ്വഭാവമുള്ള സമൂഹത്തിൽ ജോലിയ്‌ക്കു പോവുക എന്നത് പേച്ചിയമ്മാളിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയായിരുന്നു. പലരും പേച്ചിയമ്മാളിനെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു. ഒറ്റയ്‌ക്ക് ജീവിക്കുന്ന യുവതിയെ നാട്ടുകാർ എങ്ങനെയാണ് നോക്കിക്കാണുക എന്ന് പേച്ചിയമ്മാൾക്ക് ബോധ്യമായി. സ്ത്രീയായി ജീവിച്ചാൽ തനിക്ക് നേരെ വരുന്ന കൈകൾ മകൾക്ക് നേരെയും വന്നേക്കാമെന്ന് അവർ ഭയപ്പെട്ടു. തുടർന്നാണ് കടുത്ത തീരുമാനം എടുത്തത്.ഇനിയുള്ള കാലം പുരുഷനായി വേഷം മാറുക എന്നവർ തീരുമാനിക്കുകയായിരുന്നു.

27ാം വയസ്സിലായിരുന്നു ഇവർ ഈ തീരുമാനം എടുത്തത്. ഇതിനായി നീളമുള്ള മുടി മുറിച്ചു, ലുങ്കിയും ഷർട്ടും ധരിച്ച് മുത്തുവായി മാറി. പിന്നീട് പലയിടങ്ങളിലായി ചായക്കടകളിലും മറ്റും ജോലി ചെയ്തു. പൊറോട്ട അടിക്കാനും ചായ അടിക്കാനുമെല്ലാം തുടങ്ങിയതോടെ മുത്തു പതിയെ മുത്തു മാസ്റ്റർ എന്ന് അറിയപ്പെടാൻ തുടങ്ങി.ആദ്യ നാളുകളിൽ വളരെ പ്രയാസകരമായിരുന്നു ആൺ വേഷം കെട്ടിയുള്ള ജീവിതം.

എന്നാൽ മകളെ ഓർത്ത് എല്ലാം സഹിച്ചു, ക്ഷമിച്ചു. പുരുഷനായി ജീവിക്കാൻ തുടങ്ങിയതോടെ ലൈംഗിക അതിക്രമമുണ്ടായിട്ടില്ല. എവിടെയും യാത്ര ചെയ്യാമെന്ന അവസ്ഥ വന്നു. വാഹനങ്ങളിൽ ജനറൽ സീറ്റിലായിരുന്നു യാത്ര. പുരുഷൻമാരുടെ മൂത്രപ്പുരകളിലാണ് പോയിരുന്നതെന്ന് മുത്തു മാസ്റ്റർ എന്ന പേച്ചിയമ്മാൾ പറയുന്നു.ജോലിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് മകളെ വളർത്തി. ഒടുവിൽ വിവാഹവും കഴിച്ച് അയച്ചു.

അമ്മയുടെ വേഷം മാറലിനെകുറിച്ച് മകൾക്ക് അറിയാമായിരുന്നു. മകൾ ശൺമുഖസുന്ദരി ഒഴികെ ഗ്രാമത്തിലെ മറ്റാർക്കും ഇത് അറിയുമായിരുന്നില്ല. അമ്മ തനിക്ക് വേണ്ടി സഹിക്കുന്ന യാതനകൾ അറിയാവുന്ന മകളും എല്ലാം രഹസ്യമാക്കി വെച്ചു. ആധാർ കാർഡിലും റേഷൻകാർഡിലും വോട്ടർ ഐഡികാർഡിലുമെല്ലാം മുത്തുവെന്നാണ് കഴിഞ്ഞ വർഷം നേടിയ തൊഴിലുറപ്പ് കാർഡിൽ മാത്രമാണ് സ്ത്രീ എന്നത്. ഇപ്പോൾ പേച്ചിയമ്മാളിന് 57 വയസ്സായി. അസുഖങ്ങൾ ബാധിച്ചതോടെ പഴയത് പോലെ ജോലിക്ക് പോകാനും സാധിക്കാതെയായി. ഇതോടെയാണ് ഈ രഹസ്യം ഇവർ പുറത്ത് വിട്ടത്. സർക്കാർ തന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Tags: Thoothukudi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

Latest News

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies