ഇസ്ലാമാബാദ്: ഹൂറിയത് ഭീകരൻ യാസിൻമാലിക്കിനെതിരെ രാജ്യവിരുദ്ധ പരാമർശനം നടത്തിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താൻ. മുഹമ്മദ് യാസിൻ മാലികിനെതിരെ ഇന്ത്യ എടുത്തിരിക്കുന്ന കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ് പാകിസ്താന്റെ വാദം.
യാസിൻ മാലിക് കുറ്റക്കാരനല്ല. എല്ലാ കുറ്റങ്ങളും കെട്ടിച്ചമച്ചതാണ്. എത്രയും പെട്ടന്ന് പാക് പൗരനായ യാസിൻ മാലിക്കിനെ വിട്ടുതരണം. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം കഴിയാനുള്ള അവസരം ഒരുക്കണമെന്നും പാകിസ്താൻ വിദേശകാര്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ കടുത്ത പാക് വിരുദ്ധനിലപാടിനെതിരേയും ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കലിനെതിരേയും പാകിസ്താൻ വീണ്ടും പ്രസ്താവന ഇറക്കി. ഇതിന് പിന്നാലെയാണ് യാസിൻ മാലിക് കുറ്റക്കാരനെന്ന വിധിയേയും അപലപിച്ചത്. തങ്ങളുടെ പൗരനെ തങ്ങളുടെ രാജ്യത്തിരുന്ന് അധിക്ഷേപിക്കാൻ അവകാശമില്ലെന്നതാണ് പാകിസ്താന്റെ വാദം.
ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് ചെയർമാൻ യാസിൻ മാലിക് നിലവിൽ തിഹാർ ജയിലിലാണ്. 2017ൽ ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരിൽ പ്രധാനിയാണ് യാസിൻ മാലിക്കെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കോടതി മാലിക് കുറ്റക്കാ രനെന്ന് വിധിച്ചിരുന്നു. ജയിലിൽ യാസിൻ മാലിക്കിന് നരകയാതനയാണ് അനുഭവി ക്കേണ്ടിവരുന്നതെന്നും ഇന്ത്യ അതിക്രൂരമായി തടവുകാരനോട് പെരുമാറുകയാണെന്നും പാകിസ്താൻ ആരോപിച്ചു.
















Comments