പാട്‌ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റേയും മകളുടേയും വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പുതുതായി രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യം ലഭിച്ച് ദിവസങ്ങൾക്കകമാണ് പുതിയ അഴിമതി കേസ്.
ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകളിലാണ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലാലുവിന്റെ വസതിയുൾപ്പെടെ 17 ഇടങ്ങളിൽ സിബിഐ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. ലാലു പ്രസാദിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ കേസിൽ കൂട്ടുപ്രതികളാണെന്നാണ് വിവരം.
രാഷ്‌ട്രീയ ജനതാദൾ നേതാവിന്റെ വസതിയിലും സിബിഐ സംഘം എത്തിയിട്ടുണ്ട്. 139 .35 കോടി രൂപയുടെ ദൊറാൻഡ ട്രഷറി അഴിമതിക്കേസിൽ ഝാർഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ മാസമാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. കേസിൽ സിബിഐ പ്രത്യക കോടതി ലാലു പ്രസാദ് യാദവിനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെയാണ് തൊഴിൽ തട്ടിപ്പ് നടത്തിയത്.
















Comments