ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിലെ ആദ്യ അവസരത്തിൽത്തന്നെ കശ്മീർ വിഷയം എടുത്തുപറഞ്ഞ് മുൻഭരണാധികാരികളുടെ അതേ വഴിയിൽ ബിലാവൽ ഭൂട്ടോ സർദാരിയും. വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ പ്രസംഗത്തിലാണ് കശ്മീർ വിഷയവും ഇന്ത്യയും പരാമർശിക്കപ്പെട്ടത്.
ജമ്മുകശ്മീർ മേഖലയിലെ വകുപ്പുമാറ്റവും കശ്മീർ മേഖലയെ ഇന്ത്യ സ്വന്തമാക്കിവച്ചി രിക്കുന്നതിലും ഐക്യരാഷ്ട്ര സഭയും ഐക്യരാഷ്ട്ര രക്ഷാ കൗൺസിലും വേണ്ടത്ര ഗൗരവത്തിലല്ല എടുത്തതെന്നാണ് ബിലാവൽ ഭൂട്ടോ ആരോപിച്ചത്. ഇന്ത്യ 2019 ആഗസ്റ്റ് 5ന് 370-ാം വകുപ്പ് റദ്ദാക്കിയത് കശ്മീരിലെ ജനഹിതം അറിഞ്ഞിട്ടല്ല.
ഈ മാസം അതിർത്തി പുനർനിർണ്ണയിക്കുന്ന ശുപാർശ പ്രഖ്യാപിച്ചത് ജമ്മുകശ്മീർ ജനതയെ രണ്ടു വിഭാഗമാക്കാനാണെന്നും ബിലാവൽ ചൂണ്ടിക്കാട്ടി. കശ്മീരിലെ മുസ്ലീംഭൂരിപക്ഷ സമൂഹം അവരുടെ സ്വന്തം മണ്ണിൽ ന്യൂനപക്ഷമായി മാറുന്ന തരത്തിലാണ് അതിർത്തി പുനർനിർണ്ണയം നടത്തുന്നതെന്നാണ് ബിലാവൽ ആരോപിക്കുന്നത്. പുറമേ നിന്നുള്ളവർക്ക് കശ്മീരിൽ ഭൂമി വാങ്ങാനുള്ള അനുമതി നൽകിയതോടെ തനത് ജനവിഭാഗത്തെ ഇല്ലാതാ ക്കാനാണ് ശ്രമമെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു.
ആഗോളതലത്തിൽ സുരക്ഷാ-ഭക്ഷ്യസുരക്ഷാ വിഷയത്തിൽ നടന്ന സെഷനിൽ ഇന്ത്യയ്ക്കും പാകിസ്താനും മേഖലയിൽ ഒന്നിച്ചു നീങ്ങാൻ നിലവിൽ തടസ്സങ്ങളുണ്ട്. ഭക്ഷ്യ സ്വയംപര്യാ പ്തതാ വിഷയത്തിൽ എന്തുചെയ്യാനാകുമെന്നതിൽ യോജിച്ച തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും ബിലാവൽ തുറന്നുപറഞ്ഞു.
ഭക്ഷ്യസുരക്ഷ ആഗോളതലത്തിൽ ഉറപ്പാക്കാൻ ഇന്ത്യയ്ക്കും പാകിസ്താനും സാധിക്കുമെന്ന കാര്യം ഐക്യരാഷ്ട്ര സഭ സമിതി തിരിച്ചറിഞ്ഞിട്ടില്ല. ഇരുരാജ്യങ്ങളിലേയും കർഷകർ ഒരുമിച്ചു നിന്നാൽ അതിന് പരിഹാരമാകും. പക്ഷെ ഇവിടെ രാജ്യങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ ആര് ഇടപെടും എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
















Comments