തൃക്കാക്കരയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിയാത്തതെന്ത് കൊണ്ട്? തോമസ് ഐസക്കിന്റെ താത്വികാവലോകനം ഇങ്ങനെ...
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തൃക്കാക്കരയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിയാത്തതെന്ത് കൊണ്ട്? തോമസ് ഐസക്കിന്റെ താത്വികാവലോകനം ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 06:26 pm IST
FacebookTwitterWhatsAppTelegram

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ യുഡിഎഫിനെയും എൽഡിഎഫിനെയും വലയ്‌ക്കുന്ന പ്രശ്‌നമാണ് വെളളക്കെട്ട്. വേനൽ മഴയിൽ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ആവേശം തണുത്ത നിലയിലാണ്. വെളളക്കെട്ട് കാരണം ഇടതു-വലതു മുന്നണികളുടെ നേതാക്കൾ എല്ലാം വോട്ടർമാരെ നേരിടാനാവാതെ മുങ്ങുകയാണ്. വെളളക്കെട്ട് മൂലം ദുരിതത്തിലായ വോട്ടർമാർ ഇരു മുന്നണി നേതാക്കളോട് കടുത്ത അമർഷത്തിലാണ്.

അതിനിടെയാണ് മുൻ മന്ത്രി തോമസ് ഐസക്ക് വെളളക്കെട്ടിനുളള കാരണം നിരത്തി മുന്നോട്ട് വന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. തോമസ് ഐസക്ക് നിരത്തുന്ന കാരണങ്ങൾ ഇവയാണ്. എറണാകുളത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ചതുപ്പു പാടങ്ങളും താരതമ്യേന താഴ്ന്നവയും ആയിരുന്നു. ഇപ്പോൾ ഇവിടെയെല്ലാം ജനനിബിഡമാണ്. നീർച്ചാലുകൾ അടഞ്ഞു. ഇവ പരിഹരിക്കാനുള്ള മുഖ്യചുമതല പ്രദേശവാസികൾക്കു തന്നെയാണ്. ഇതാണ് ഒന്നാമത്തെ കാരണം.

രണ്ടാമത്തെ കാരണം നീർവ്വാർച്ചയുള്ള പ്രധാന തോടുകൾ കൈയ്യേറ്റങ്ങൾമൂലം പലയിടത്തും ഓടകളായിട്ടുണ്ട്. ജനങ്ങളുടെ സഹകരണത്തോടെ കോർപ്പറേഷനാണ് ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു മുൻകൈയെടുക്കേണ്ടത്. മൂന്നാമത്ത് കാരണം, തോടിനെ കുപ്പത്തൊട്ടിയായിട്ടാണ് ഇന്നു പൊതുവിൽ കാണുന്നത്. ഇതിനു മാറ്റം ഉണ്ടാവണം. മാലിന്യസംസ്‌കരണമാണ് ഉത്തരം. ഇതിനായുള്ള ജനകീയ പ്രസ്ഥാനത്തിനു പിന്തുണ കോർപ്പറേഷൻ ഹരിതകർമ്മസേനയും മറ്റും വഴി ഉറപ്പാക്കണം.

നാഷണൽ ഹൈവേ, ബൈപ്പാസ് പണിതപ്പോൾ നീരൊഴുക്കിനെ സുഗമമാക്കുന്നതിൽ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല. തോടുകൾ ചിലത് പൈപ്പ് ഓടകളായിട്ടാണ് ബൈപ്പാസിനു കുറുകേ കടക്കുന്നത്. മഴക്കാലത്ത് ഇവ അപര്യാപ്തമാണ്. നാഷണൽ ഹൈവേ അതോറിറ്റി ആവശ്യമുള്ളിടങ്ങളിൽ കൾവർട്ടുകൾ പണിയണം ഇതാണ് നാലാമത്തെ കാരണം.

ഇതിനെല്ലാമുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനോ പരിഹാരം തേടുന്നതിനോ ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചവർ ശ്രമിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഉണ്ടായത്. ഭരണം തുടങ്ങിയിട്ട് ഏഴ് കൊല്ലം കഴിഞ്ഞിട്ടും പരിഹാരം കാണാൻ കഴിയാതെ വോട്ട് ചോദിക്കാൻ നാണമില്ലേയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി മുഹമദ് റിയാസ് തൃക്കാക്കരയിലെ റോഡിലെ ചെളിവളത്തിലൂടെ ബൈക്കിൽ പോകുന്ന പടം പോസ്റ്റ് ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.

Tags: Facebook Postthrikkakkara
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies