കൊൽക്കത്ത: നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പരാതിയുമായി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ച് വനിതകൾ. പശ്ചിമ ബംഗാളിലെ മാൽഡയിലാണ് സംഭവം. രണ്ട് സ്ത്രീകളാണ് കൊൽക്കത്ത ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച ഹർജി നൽകിയത്. ഇരുവരുടെയും ഭർത്താക്കൻമാർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായെന്ന് ഹർജിയിൽ പറയുന്നു.
2021 നവംബർ 24 മുതൽ രണ്ട് പേരുടെയും ഭർത്താക്കൻമാരെ കാണാതായിരുന്നു. ഇതോടെ പോലീസിൽ പരാതി നൽകാൻ ഇരുവരും തീരുമാനിച്ചു. എന്നാൽ ഒരു സന്നദ്ധപ്രവർത്തകൻ എത്തി ഇവർ തയ്യാറാക്കിയ പരാതി വലിച്ചുകീറി കളയുകയും അവർ ഇസ്ലാമിലേക്ക് മതം മാറിയെന്ന് അറിയിക്കുകയുമായിരുന്നു. എന്നിരുന്നാലും ഇരുവരും മാൽഡ എസ്പിക്ക് പരാതി നൽകി. പക്ഷേ നടപടിയൊന്നും ഉണ്ടായില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
സ്ത്രീകൾ ഇരുവരും സഹോദരിമാരാണ്. ഇവർ വിവാഹം കഴിച്ചതും സഹോദരന്മാരായ രണ്ട് പേരെയാണ്. ഭർത്താക്കന്മാർ ഇരുവരും രാഷ്‌ട്രീയത്തിലും സജീവമായിരുന്നു. സ്വമേധയാ മതം മാറിയതാണെന്നും തിരികെ കുടുംബത്തിലേക്ക് മടങ്ങിവരാൻ ഇരുവർക്കും താൽപര്യമില്ലെന്നുമാണ് ഭർത്താക്കൻമാരുടെ പ്രതികരണം.
സംഭവത്തിൽ ഭാര്യമാരുടെ ഹർജി പരിഗണിച്ച കോടതി സിബിഐ, എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടു. മാൽഡ എസ്പി ആവശ്യമായ പിന്തുണ കേസന്വേഷണത്തിന് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
















Comments