ന്യൂഡൽഹി: തദ്ദേശീയമായ ഹൈപ്പർലൂപ്പ് സംവിധാനം വികസിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം മദ്രാസ് ഐഐടിയുമായി സഹകരിക്കും. ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയ്‌ക്കായി ഒരു സെന്റർ ഓഫ് എക്സലൻസ് പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കാൻ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. 2017ൽ അന്നത്തെ റെയിൽവെ മന്ത്രി സുരേഷ്പ്രഭു യുഎസ് ആസ്ഥാനമായുള്ള ഹൈപ്പർലൂപ്പ് വണ്ണും തമ്മിൽ നിരവധി റൗണ്ട് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും കാര്യമായ ഒന്നും നടന്നില്ല. താഴ്ന്ന മർദ്ദമുള്ള ട്യൂബുകളിൽ മാഗ്‌നെറ്റിക് ലെവിറ്റേഷൻ ഉപയോഗിച്ച് വിമാനത്തിന് സമാനമായ വേഗതയിൽ ആളുകളെയും ചരക്കുകളും കൊണ്ടുപോകുന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതാണ് ഹൈപ്പർലൂപ്പ്.
താഴ്ന്ന മർദ്ദമുള്ള ട്യൂബുകളിൽ മാഗ്‌നെറ്റിക് ലെവിറ്റേഷൻ ഉപയോഗിച്ച് വിമാനം പോലെയുള്ള വേഗതയിൽ ആളുകളെയും ചരക്കുകളും കൊണ്ടുപോകുന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പർലൂപ്പ്. ഇന്ത്യയെ കാർബൺ ന്യൂട്രൽ ആക്കുന്നതിൽ ഈ സാങ്കേതികവിദ്യയ്‌ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്ക്കൂട്ടൽ.
ഇന്ത്യയെ കാർബൺ ന്യൂട്രൽ ആക്കുന്നതിൽ ഈ സാങ്കേതികവിദ്യയ്‌ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക് കൂട്ടൽ. ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ഊർജം ആവശ്യമായ ഹൈപ്പർലൂപ്പ് ആകർഷകമായ നിർദ്ദേശമാക്കി മാറ്റുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതത്തിനായി ഉയർന്നുവരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഈ ആശയം വികസിപ്പിക്കുന്നതിനുള്ള സംയുക്ത സഹകരണത്തിനായി റെയിൽവേ മന്ത്രാലയം സാധ്യതയുള്ള പങ്കാളികളെയും ഡൊമെയ്ൻ വിദഗ്ധരെയും തേടുകയായിരുന്നു.
2017 ൽ ഐഐടി മദ്രാസ് രൂപീകരിച്ച ‘ആവിഷ്‌കാർ ഹൈപ്പർലൂപ്പ്’ എന്ന പേരിൽ 70 വിദ്യാർത്ഥികളടങ്ങുന്ന സംഘം ഹൈപ്പർലൂപ്പ് അധിഷ്ഠിത ഗതാഗത സംവിധാനത്തിന്റെ വികസനത്തിനായി എഞ്ചിനീയറിംഗ് ആശയങ്ങൾ പ്രയോഗിക്കുന്നുണ്ടെന്ന് റെയിൽവേ മന്ത്രാലയത്തെ അറിയിച്ചു. ‘ഒരു തദ്ദേശീയ ഹൈപ്പർലൂപ്പ് സംവിധാനം വികസിപ്പിക്കുന്നതിനും ഐഐടി മദ്രാസിൽ ‘ഹൈപ്പർലൂപ്പ് ടെക്‌നോളജീസിനായുള്ള സെന്റർ ഓഫ് എക്‌സലൻസ്’ സ്ഥാപിക്കുന്നതിനും ഇരു കക്ഷികളും സഹകരിച്ച് പ്രവർത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു.
യൂറോപ്യൻ ഹൈപ്പർലൂപ്പ് വീക്ക്-2021ൽ ‘അവിഷ്‌കർ ഹൈപ്പർലൂപ്പ്’ എന്ന ടീമിന് ‘മോസ്റ്റ് സ്‌കേലബിൾ ഡിസൈൻ അവാർഡും’ ലഭിച്ചിരുന്നു. കോൺടാക്റ്റ്ലെസ് പോഡ് പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനും അതിന്റെ ഡിസ്‌കവറി കാമ്പസിൽ (തയ്യൂരിൽ) ഇത്തരത്തിലുള്ള ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്റ്റ് ഫെസിലിറ്റി വികസിപ്പിക്കുന്നതിനുമുള്ള സഹകരണത്തിനുള്ള നിർദ്ദേശവുമായി ഐഐടി മദ്രാസ് മാർച്ചിൽ റെയിൽവേ മന്ത്രാലയത്തെ സമീപിച്ചു.
നിർമ്മാണ സഹായം, സുരക്ഷാ ചട്ടങ്ങൾ രൂപീകരിക്കൽ, ഇലക്ട്രിക്കൽ ടെസ്റ്റിംഗ് സൗകര്യങ്ങളിലേക്കുള്ള പ്രവേശനം എന്നിവയ്‌ക്ക് ഇൻസ്റ്റിറ്റ്യൂട്ട് റെയിൽവേയുടെ പിന്തുണ തേടി. ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് റെയിൽവേ മന്ത്രാലയത്തിന്റെ ധനസഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. പദ്ധതിയുടെ മതിപ്പ് ചെലവ് 8.34 കോടി രൂപയാണെന്ന് ഐഐടി മദ്രാസ് അറിയിച്ചിട്ടുണ്ട്.
ഐഐടി മദ്രാസിലെ നിലവിലുള്ള സിആർആർ (സെന്റർ ഓഫ് റെയിൽവേ റിസർച്ച്) വഴി ‘സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഹൈപ്പർലൂപ്പ് ടെക്‌നോളജീസ്’ സ്ഥാപിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിച്ചിട്ടുണ്ട്. എലോൺ മസ്‌കും സ്പേസ് എക്സും ചേർന്നാണ് ഹൈപ്പർലൂപ്പ് ആശയം പ്രമോട്ട് ചെയ്തത്. മറ്റ് കമ്പനികളോ സ്ഥാപനങ്ങളോ സഹകരിക്കാനും സാങ്കേതികവിദ്യ വികസിപ്പിക്കാനും ഇവർ പ്രോത്സാഹനം നൽകുന്നുണ്ട്. വിർജിൻ ഹൈപ്പർലൂപ്പ് 2020 നവംബറിൽ ലാസ് വെഗാസിലെ പരീക്ഷണ സൈറ്റിൽ മനുഷ്യരെ ഉപയോഗിച്ച് ആദ്യത്തെ ട്രയൽ നടത്തി.
Comments