മുംബൈ: പുനെയിലെ പൈതൃകകേന്ദ്രമായ ലാൽ മഹലിൽ ( ചുവന്ന കൊട്ടാരം) നൃത്ത വീഡിയോ ചിത്രീകരിച്ച നർത്തകിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രശസ്ത നർത്തകി വൈഷ്ണവി പട്ടേലിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെ നർത്തകി ക്ഷമചോദിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്ത് വന്നിട്ടുണ്ട്.
ഛത്രപതി ശിവജി മഹാരാജ് അദ്ദേഹത്തിന്റെ കുട്ടിക്കാലം ചിവവഴിച്ച സ്ഥലമാണ് ലാൽ മഹർ. ഇവിടെവെച്ച് നാടോടി നൃത്തരൂപമായ ലാവണിയാണ് വൈഷ്ണവി ചിത്രീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ നർത്തകി സമൂഹമാദ്ധ്യമത്തിലും പ്രചരിപ്പിച്ചിരുന്നു. ഇത് കണ്ട സമൂഹമാദ്ധ്യമ ഉപയോക്താക്കളിൽ ചിലർ പോലീസിൽ പരാതി നൽകുകയായിരുന്നു. വൈഷ്ണവിയ്‌ക്കൊപ്പം നൃത്തം ചെയ്ത മറ്റ് രണ്ട് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള ഇവിടെ നൃത്തം ചിത്രീകരിച്ചതിലൂടെ ലാൽ മഹലിന്റെ പ്രാധാന്യം ഇല്ലാതെയാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 186 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് വൈഷ്ണവി മാപ്പ് ചോദിച്ച് രംഗത്ത് എത്തിയത്. ആരുടെയെങ്കിലും വികാരത്തെ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്നായിരുന്നു വൈഷ്ണവി പറഞ്ഞത്.
















Comments