കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തനം തുടർക്കഥയാകുന്നു. സർവ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ വീണ്ടും ഗുരുതര വീഴ്ച റിപ്പോർട്ട് ചെയ്തു. എം.എസ്.സിയുടെ നാലാം സെമസ്റ്റർ കണക്ക് പരിക്ഷയുടെ ചോദ്യപേപ്പറാണ് ആവർത്തിച്ചത്.
കഴിഞ്ഞ വർഷത്തെ ചോദ്യ പേപ്പറിലെ അതേ ചോദ്യങ്ങളായിരുന്നു തിങ്കളാഴ്ച നടന്ന പരീക്ഷയ്‌ക്കും ചോദിച്ചത്. സംഭവത്തിന് പിന്നാലെ പരീക്ഷ കൺട്രോളറിൽ നിന്നും വൈസ് ചാൻസിലർ വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആവർത്തനം നടന്നതായി സ്ഥിരീകരിച്ചാൽ പരീക്ഷ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കാമെന്നാണ് സൂചന.
നേരത്തെ ബോട്ടണി പരീക്ഷയുടെ ചോദ്യ പേപ്പർ ആവർത്തിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ തവണ നൽകിയ ചോദ്യ പേപ്പറിലെ 95 ശതമാനവും അതേപടി പകർത്തിയ ചോദ്യ പേപ്പറായിരുന്നു ബോട്ടണി പരീക്ഷയ്‌ക്ക് നൽകിയത്.
















Comments