ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്‌ബ്ലെയറിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന വീർ സവർക്കർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ചിത്രങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ടു. വിമാനത്താവളത്തിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ കൂടി നിർമ്മിക്കുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെയാണ് പുതിയ ടെർമിനലിന്റെ നിർമ്മാണം തുടങ്ങിയത്. 700 കോടി രൂപ ചെലവിലാണ് ഇതിന്റെ നിർമ്മാണം.
അത്യാധുനിക സംവിധാനങ്ങളാണ് വിമാനത്താവളത്തിനുള്ളിൽ ഒരുക്കുന്നത്. 40,837 സ്‌ക്വയർ മീറ്ററിലാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഒരേ സമയം 1200 യാത്രക്കാരേയും വർഷത്തിൽ 40 ലക്ഷത്തോളം യാത്രക്കാരേയുമാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് നിലകളിലായിട്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വലിയൊരു കക്കയുടെ മാതൃകയിലാണ് ടെർമിനൽ കാണാനാകുന്നത്. നിലവിൽ വിമാനത്താവളത്തിന്റെ 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഈ വർഷം ഒക്ടോബറോട് കൂടി യാത്രക്കാർക്കായി തുറന്ന് നൽകാനാകുമെന്നാണ് പ്രതീക്ഷ.
Considering the surge in passenger traffic, #AAI’s #PortBlair @aaipblairport is soon going to have a new terminal building. Estimated cost of the building is ₹707.73 cr. The three-storeyed building will have all world-class facilities. pic.twitter.com/bxDWa5hfET
— Airports Authority of India (@AAI_Official) May 19, 2022

















Comments