ലക്‌നൗ: ഗ്യാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഹർജികൾ വരണാസി ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും. മുസ്ലീം വിഭാഗം നൽകിയ ഹർജിയാകും അന്നേ ദിവസം കോടതി പരിഗണിക്കുക.
റൂൾ 11 പ്രകാരം മുസ്ലീം വിഭാഗത്തിന്റെ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി ജില്ലാ കോടതിയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരമാണ് ജില്ലാ കോടതിയുടെ നടപടി. മസ്ജിദിൽ ആരാധനയ്‌ക്കായുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് നിലനിൽക്കുമോ എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മുസ്ലീം വിഭാഗം ഹർജി നൽകിയത്.
കേസിൽ ഇതുവരെ വ്യക്തമായ ഒരു വിധി കോടതി പുറപ്പെടുവിച്ചിട്ടില്ല. വ്യാഴാഴ്ച മുതൽ കോടതി കേസിൽ ദിവസേന വാദം കേൾക്കുമെന്നാണ് സൂചന. ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിൽ ഇരു വിഭാഗങ്ങളുടെയും അഭിപ്രായവും കോടതി ആരാഞ്ഞിട്ടുണ്ട്.
















Comments