ലണ്ടൻ:ലിവർപൂൾ ആരാധകർക്കെതിരെ ടിക്കറ്റ് കുംഭകോണ കേസ് . ചാമ്പ്യൻസ് ലീഗ് 2021-22 ഫൈനലിന്റെ ടിക്കറ്റ് ഓൺലൈനിൽ കരിഞ്ചന്തയിൽ വിറ്റതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയരുന്നത്. ലിവർപൂളും റയൽ മാഡ്രിഡും ഏറ്റുമുട്ടാനിരിക്കുന്ന മെയ് 29ലെ പാരീസ് ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലെ ടിക്കറ്റ് വിൽപ്പനയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
ലിവർപൂൾ നേരിട്ട് ഓൺലൈനിലെ ടിക്കറ്റുകൾ വിൽക്കാൻ സമൂഹമാദ്ധ്യമങ്ങളുടെ കമ്പനികളെയാണ് ഏൽപ്പിച്ചത്. 50 കമ്പനികളാണ് ലിവർപൂളിനായി ടിക്കറ്റ് വിൽപ്പനയിൽ സജീവമായത്. ചാമ്പ്യൻസ് ലീഗ് ഔദ്യോഗിക ടിക്കറ്റുകൾലഭിച്ച ആരാധകർ അത് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ടാണ് നടപടിയുണ്ടാവുക.
ലിവർപൂളുമായി ബന്ധപ്പെട്ട് ആരാധകർ ഉപയോഗിക്കുന്ന 50 അക്കൗണ്ടുകൾ അടച്ചു പൂട്ടാനാണ് സമൂഹമാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 13 ആരാധകരുടെ പേരിലാണ് ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതായുള്ള പരാതി ലഭിച്ചിരിക്കുന്നത്. ഇതിൽ ഇവരെല്ലാം ടിക്കറ്റ് റദ്ദാക്കിയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആകെ 19,618 ടിക്കറ്റുകളാണ് ലിവർപൂളിനായി ചാമ്പ്യൻസ് ലീഗ് കലാശപോരാട്ടത്തിൽ അനുവദിച്ചത്. എന്നാൽ ഓൺലൈനിൽ അതിലേറെ ടിക്കറ്റുകൾ വിറ്റുപോയതായിട്ടാണ് കണ്ടെത്തിയത്. ഇതോടെയാണ് ടിക്കറ്റുകളിൽ തട്ടിപ്പു നടന്നതായി ബോദ്ധ്യപ്പെട്ടത്.
Comments