ഷാർജ : മാലിന്യ രഹിത നഗരമാകാൻ ഷാർജ. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യപ്ലാൻറ് ഷാർജയിൽ പ്രവർത്തനം തുടങ്ങി. ഷാർജ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു.
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യപ്ലാന്റാണ് ഷാർജയിൽ പ്രവർത്തനം തുടങ്ങിയത്. ഇതോടെ ഗൾഫിലെ ആദ്യ മാലിന്യരഹിത നഗരമാകാൻ തയാറെടുക്കുകയാണ് ഷാർജ. മിഡിൽ ഈസ്റ്റിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഷാർജ ഇനി മിഡിൽ ഈസ്റ്റിലെ ആദ്യ മാലിന്യരഹിത നഗരം കൂടിയാകും.
വേസ്റ്റ് മാനേജ്‌മെൻറ് കമ്പനിയായ ബിആയും പാരമ്പര്യേതര ഊർജരംഗത്തെ മസ്ദാറും ചേർന്നാണ് പ്ലാൻറ് നിർമിച്ചത്. 300,000 ടൺ മാലിന്യം പ്ലാൻറിലേക്ക് വർഷം ഉപയോഗിക്കാൻ കഴിയും. നിലവിൽ ഭൂമി നികത്താനും മറ്റും ഉപയോഗിക്കുന്ന മാലിന്യമാണ് ഇനി വൈദ്യുതിയായി മാറുക. പ്ലാൻറിന് 30 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. ഷാർജയിൽ 28,000 വീടുകൾക്ക് ഈ വൈദ്യുതി ഉപയോഗപ്പെടുത്താനും കഴിയും. ഷാർജയിലെ ഭരണരംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Comments