കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുന്നു. ഗോപി സുന്ദര്‍ ആണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ പങ്കുവെക്കുന്നത്.
പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്, അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്. എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഗോപി സുന്ദറും അമൃതയും ഒന്നിക്കുകയാണെന്നാണ് ചിത്രത്തിന് ലഭിച്ച മിക്ക പ്രതികരണവും. ഇതിനു മുൻപും അമൃതസുരേഷിനൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അന്നും ആരാധകർ പ്രണയത്തിലാണോ എന്ന ചോദ്യങ്ങളുമായി എത്തുകയും ചെയ്തു. എന്നാൽ പുതിയ ചിത്രവും അതിനു നൽകിയ തലക്കെട്ടും ഇരുവരും തമ്മിലുളഅള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു എന്നാണ് ആരാധകരുടെ പ്രതികരണം.
















Comments