കൊച്ചി: അമൃത സുരേഷും ഗോപി സുന്ദറും വിവാഹിതരായതായി എന്ന് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നു. ക്ഷേത്രത്തില്‍ വെച്ച് മാലയിട്ടു നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ വിവാഹിതരായി എന്നതിന്റെ ഔദ്യോഗിക ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇരുവരും പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. അതും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളല്ല.
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. ഇതിനെ ശരിവെക്കുന്ന രീതിയിൽ ഗോപീ സുന്ദർ ഇന്നലെ രണ്ടുപേരുടെയും ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അമൃതാ സുരേഷ് മാലയിട്ടു നിൽക്കുന്ന ചിത്രം വൈറലാകുന്നത്.
ഗോപീ സുന്ദർ ഏപ്രിൽ 28നാണ് പഴനിയിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. അമൃതാ സുരേഷാകട്ടെ ഈ മാസം 22 ന് പഴനി ആണ്ടവനെ ദർശനം നടത്തിയതായി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതേ ചിത്രങ്ങൾക്കു വിവാഹ ചിത്രങ്ങളാണ് എന്ന് ആരാധകർ പ്രതികരണം നടത്തിയിട്ടുണ്ട്. ഇക്കാര്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
”പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….”എന്ന കുറിപ്പോടെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ ഇരുവരും തമ്മില്‍ വിവാഹിതരാകാന്‍ പോകുകയാണെന്നും ഇരുവരും ലിവിംങ് ടുഗെദര്‍ റിലേഷനിലാണെന്നുമുള്ള തരത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു
















Comments