തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചു. വൈകാതെ കാലവർഷം എത്തുമെങ്കിലും അതു കഴിഞ്ഞു ദുർബലമാകാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
കാലവർഷം ആദ്യം തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാകും പെയ്തിറങ്ങുക എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കാറ്റ് അനുകൂലമായാൽ വൈകാതെ കാലവർഷം എത്തുമെങ്കിലും അതു കഴിഞ്ഞു ദുർബലമാകാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും കാറ്റിവും സാധ്യതയുണ്ട്. കേരള തീരത്തിനും സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിലും മേഘങ്ങളുടെ സാന്നിധ്യം കൂടി വരികയാണ്.
തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്റെ വേഗത കൂടിവരികയാണ്. അടുത്ത 48 മണിക്കറിനുള്ളിൽ കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 24 മണിക്കൂറിനുള്ളിൽ തെക്കൻ അറബികടൽ, മാലിദ്വീപ്, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവർഷം എത്തിച്ചേരും. കേരളത്തിലെ മഴ അളക്കുന്ന 14 സ്റ്റേഷനുകളിൽ ഏതെങ്കിലും 8 ഇടത്ത് തുടർച്ചയായി രണ്ട് ദിവസം 2.5 മില്ലീമീറ്ററോ അതിൽ കൂടുതലോ മഴ രേഖപെടുത്തിയാൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിക്കും. മെയ് 27ന് കേരളത്തിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നായിരുന്നു നേരത്തെയുള്ള അറയിപ്പ്.
















Comments