ആലപ്പുഴ: റായിൽ കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി കെ യഹിയ തങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ജില്ല സെക്രട്ടറി മുജീബിന്റെ മുൻകൂർ ജാമ്യാപേക്ഷ അടക്കം പ്രതികളുടെ ജാമ്യാപേക്ഷയും ഇന്ന് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ നിലപാട് നിർണായകമാണ്.
മത സ്പർദ്ധ വളർത്താൻ അവസമൊരുക്കി എന്ന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ജനമഹാ റാലിയുടെ മുഖ്യ സംഘടകൻ എന്ന നിലയിലും ഇയാൾ കുറ്റക്കാരനാണ്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കും. കേസിൽ റിമാൻഡിലുള്ള പോപ്പുലർ ഫ്രണ്ട് ജില്ല പ്രസിഡന്റ് പി എ നവാസ് ഉൾപ്പടെ 20 പേരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിക്കു മുന്നിൽ വരും. നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ളവരുടെ കാലാവധിയും ഇന്ന് അവസാനിക്കും.
മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്‌കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് അപേക്ഷ നൽകിയേക്കും. കുട്ടിക്ക് മുദ്രാവാക്യം പഠിപ്പിച്ച നൽകിയത് ആരാണെന്ന് ശാസ്ത്രീയമായി കണ്ടെത്തുക അടക്കം നിരവധി തെളിവുകൾ ശേഖരിക്കണം. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും. കേസിൽ ഇതുവരെ 26 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
















Comments